ഓക്‌ലന്‍ഡ് ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 51 റണ്‍സെടുത്തിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. സ്‌കോര്‍ 50 കടക്കുന്നതിനു മുമ്പേ നാല് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായ കിവീസിന് കോളിന്‍ ഗ്രാന്‍ഡ് ഹോമിന്റെയും(50) റോസ് ടെയ്‌ലറിന്റെയും (42*) ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്‌ക്കോറിലേക്കെത്താന്‍ സഹായകരമായത്.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 77 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഗ്രാന്‍ഡ് ഹോമിന്റെ കരിയറിലെ ആദ്യ അര്‍ധസെഞ്ച്വറിയാണിത്. ന്യൂസീലന്‍ഡ് നിരയില്‍ ടിം സീഫര്‍ട്ട് (12), കോളിന്‍ മണ്‍റോ(12), കെയിന്‍ വില്യംസണ്‍(20) എന്നിവരും രണ്ടക്കം തികച്ചവരില്‍പ്പെടുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.
4 ഓവര്‍ എറിഞ്ഞ പാണ്ഡ്യ 28 റണ്‍സ് വഴങ്ങിയാണ് 4 വിക്കറ്റുകള്‍ പിഴുതത്. ഖലീല്‍ അഹമ്മദ് 2 വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here