Advertisement

ഐഎന്‍എക്സ് മീഡിയ അഴിമതി; ചിദംബരത്തെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

February 8, 2019
Google News 0 minutes Read
chidambaram gets anticipatory bail

ഐഎന്‍എക്സ് മീഡിയ അഴിമതി കേസിൽ ഇന്ന് മുൻ ആദ്യന്തര മന്ത്രി പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇന്നലെ മകൻ കാർത്തി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ. ചിദംബരത്തെ വിചാരണ ചെയ്യാൻ സിബിഐയ്ക്ക് നേരെത്തെ കേന്ദ്ര നിയമ മന്ത്രാലയം അനുമതി നൽകിയിരുന്നു. 2007ൽ ചട്ടങ്ങൾ ലംഘിച്ച് ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിന് അനുമതി നൽകിയെന്നാണ് ചിദംബരത്തിനും മകനും എതിരെയുള്ള കേസ്.
അഴിമതി കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് എന്‍ഫോഴ്സെമെന്റ് കണ്ടുകെട്ടിയിരുന്നു. 54കോടിയുടെ സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ടിലേയും സ്പെയിനിലേയും സ്വത്തുക്കള്‍ കണ്ടുകെട്ടിയരുന്നു. പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ള ഐഎന്‍എക്സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനാണ് 2008ല്‍ പി ചിദംബരം അനുമതി നല്‍കിയത്. അന്ന് ചിദംബരമായിരുന്നു ധനമന്ത്രി. ഇതിന്റെ പിന്നില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് മറച്ചുവയ്ക്കുന്നതിനായി 10ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 4.62കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനാണ് എഎന്‍എക്സ് മീഡിയയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ 305കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനി സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here