Advertisement

ഈ പടത്തെ കൂവിത്തോല്‍പ്പിക്കും; പരിഹാസങ്ങള്‍ വേദനാജനകമെന്ന് ഒമര്‍ ലുലു

February 8, 2019
Google News 1 minute Read

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാറ് ലവ് ഫെബ്രുവരി പതിനാല് പ്രണയ ദിനത്തില്‍ റിലീസിനെത്തുകയാണ്. റിലീസിനൊരുങ്ങുമ്പോള്‍ സിനിമയ്ക്ക് നേരെ ഭീഷണികളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ചിത്രം പൊട്ടുമെന്നും കൂവിത്തോല്‍പിക്കുമെന്നുമുളള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നതെന്നും ഇത് വേദനാജനകമാണെന്നും സംവിധായകന്‍ പറഞ്ഞു.

ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ മൂന്നാമത്തെ ചിത്രം ഒരു അഡാറ് ലവ് ഫെബ്രുവരി 14നു തിയറ്ററില്‍ എത്തുകയാണ്. ഈ ചെറിയ ചിത്രത്തിന് ഇത്രയും വലിയ രീതിയില്‍ ജനപ്രീതി നേടി തന്നതിനു നിങ്ങളോരോരുത്തരോടും നന്ദി പറയുന്നു. അതേസമയം ഒരു വലിയ വിഭാഗം ആളുകള്‍ ചിത്രത്തെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏതു പ്രൊമോഷന്‍ പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ ‘ഈ പടം പൊട്ടും’ , ‘ഞങ്ങള്‍ കൂവി തോല്‍പ്പിക്കും’, ‘പടം ഇറക്ക് കാണിച്ചു തരാം’ തുടങ്ങിയ കമന്റുകള്‍ ആണ്. വലിയ താരങ്ങള്‍ ഇല്ലാതെ പടം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു തുടക്കക്കാരന്‍ ആണ് ഞാന്‍, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്. പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബജറ്റില്‍ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്.
ഇങ്ങനെ ഒരു നേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. എന്നാല്‍ ഈ കാര്യം പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടാല്‍ പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളും ആണ്. തെലുങ്കിലെയും കന്നഡയിലെയും ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുമ്പോള്‍ നമ്മള്‍ മലയാളികള്‍ അവര്‍ക്ക് കൊടുക്കുന്ന പിന്തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രത്തിന് കിട്ടാതെ പോകുന്നത് തികച്ചും വേദനാജനകമാണ്.
സിനിമ ഇറങ്ങുന്നതിനു മുന്നേ ദയവു ചെയ്ത അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപെടുകയാണെങ്കില്‍ ഒരു മടിയും ഇല്ലാതെ ഇതിനെ സപ്പോര്‍ട്ട് ചെയ്ത് വിജയിപ്പിക്കണം , എങ്കില്‍ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ക്കും , സംവിധായകര്‍ക്കും ഒരു പ്രചോദനമാകും അത്. എല്ലാവരും മനസ്സറിഞ്ഞു കൂടെ നില്‍ക്കും എന്ന പ്രതീക്ഷയോടെ, ഒമര്‍ ലുലു.

Read More:പ്രിയാ വാര്യറുടെ പുതിയ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’; ടീസര്‍ പുറത്തിറക്കി

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയില്‍ അണിനിരക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് പുറത്ത് വരുന്നതും പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി ശ്രദ്ധിക്കപ്പെടുന്നതും. ഇതോടെ സിനിമയ്ക്കും താരങ്ങള്‍ക്കും ലോകം മുഴുവന്‍ സ്വീകാര്യത ഏറിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here