Advertisement

മലയാളി മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം; പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ച് അരവിന്ദ് കെജ്‌രിവാള്‍

February 8, 2019
Google News 0 minutes Read

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ വാദം കേള്‍ക്കാന്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കെജ്‌രിവാള്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചത്. വിചാരണക്ക് ഹാജരാകാത്ത പ്രോസിക്യൂട്ടര്‍ക്ക് മുഖ്യമന്ത്രി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

2008 സെപ്തംബര്‍ 30 നായിരുന്നു സൗമ്യ വിശ്വനാഥന്റെ കൊലപാതകം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍വെച്ച് സൗമ്യക്ക് നോരെ വെടിയേല്‍ക്കുകയായിരുന്നു. കാറില്‍ മരിച്ച നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകം നടന്ന് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ്. പത്ത് വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി സൗമ്യയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here