സന്തോഷ് ട്രോഫി; ഫുട്ബോൾ അസോസിയേഷനിൽ പൊട്ടിത്തെറി

santhosh tropy

സന്തോഷ് ട്രോഫി കേരളത്തിന്റെ പരാജയത്തിന് പിന്നാലെ ഫുട്ബോൾ അസോസിയേഷനിൽ പൊട്ടിത്തെറി.  കേരളത്തിന്റെ പരാജയത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന്  ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.ശിവൻകുട്ടി. ടീമംഗങ്ങളെ പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള ടെക്നിക്കൽ കമ്മിറ്റി തീരുമാനം അട്ടിമറിച്ചെന്നും വി.ശിവൻകുട്ടി ആരോപിച്ചു. ടീമിനെ തിരഞ്ഞെടുക്കുന്നതടക്കം മുതൽ പൊളിച്ചെഴുത്താവശ്യമാണ്. സന്തോഷ് ട്രോഫി സെലക്ഷൻ ക്യാമ്പിൽ നിന്ന് ഇന്റർ ഡിസ്ട്രിറ്റി കളിച്ച 35 പേരിൽ 15 പേരെ നേരത്തെ പറഞ്ഞു വിട്ടു.  കഴിഞ്ഞ തവണ ജയിച്ച ടീമിനു അസോസിയേഷൻ വേണ്ട പ്രോത്സാഹനം നൽകിയില്ല.  സർക്കാരും, സോപ്ർട്സ് കൗൺസിലും പരാജയത്തെപ്പറ്റി അന്വേഷിക്കണം.

നല്ലൊരു സട്രൈക്കർമാർ പോലും കേരള ടീമിൽ ഉണ്ടായിരുന്നില്ലെന്ന് മുൻ താരങ്ങളും പരിശീലകരും ആരോപിക്കുന്നു. കഴിഞ്ഞ തവണ ജയിച്ച ടീമിൽ നിന്നുള്ള താരങ്ങൾ പോലും ടീമിൽ ഉൾപ്പെടുത്തിയില്ല. മികച്ച താരങ്ങളെയാണൊ ക്ലബുകൾ വിട്ടു നൽകിയതെന്ന് അന്വേഷണത്തിലൂടെ പുറത്തു വരുമെന്നും  മുൻപരിശീലകൻ ഗബ്രിയേൽ ജോസഫ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top