ബിജെപിക്കെതിരെ ശിവസേന മുഖപത്രം സാമ്‌ന
ബിജെപിക്കെതിരെ ശിവസേന മുഖപത്രം സാമ്‌ന. റഫാൽ ഇടപാടിന് സ്തുതി പാടുന്നവരെ ദേശസ്നേഹികളും അതേക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സാമ്‌ന. ദേശസുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ എങ്ങനെകുറ്റമാകുമെന്നും സർക്കാരിനെ വിമർശിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പഴിക്കേണ്ടതില്ല..എതിർശബ്ദങ്ങൾ നിലച്ചാലും സത്യം പുറത്ത് വരുമെന്നും സാമ്നയിലുണ്ട്. റഫാൽ ഇടപാട് വ്യോമസേനയെ ശക്തിപ്പെടുത്താനോ അതോ സാമ്പത്തിക പ്രതിസന്ധിയിലായ വ്യവസായിയെ ശക്തിപ്പെടുത്താനോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും സാമ്‌ന മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
മോദിയെ അടക്കം പരിഹസിച്ച് മുമ്പും സാമ്നയുടെ മുഖപ്രസംഗം വന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ പരാജയത്തെയും മോദിയെയും പരിഹസിച്ചാിരുന്നു അത്. ശിവസേനയ്ക്ക് ജയിക്കാന്‍ പോസ്റ്റര്‍ ബോയ്സിന്‍റെ ആവശ്യമില്ലെന്നും ശിവസേന വളരുന്നത് പൊതുജനങ്ങളുമായുള്ള ബന്ധത്തിലൂടെയാണെന്നും തുറന്നടിച്ചായിരുന്നു അന്നത്തെ മുഖപ്രസംഗം. വോട്ട് ബാങ്കുകള്‍ ലക്ഷ്യം വച്ചാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. നേതാക്കളെ പ്രചരണത്തിന് ഉപയോഗിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതും ആ മാനദണ്ഡത്തിലാണ്. കേന്ദ്ര സര്‍ക്കാരിന് ജനങ്ങളുമായി ബന്ധമില്ല, അതാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും സാമ്നയിലൂടെ ശിവസേന തുറന്നടിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here