ദാനശീലമുള്ള ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ യൂസഫലിയും

ysuf ali

രാജ്യത്തെ ദാനശീലരായ സമ്പന്നരുടെ  ലിസ്റ്റ് പുറത്ത് വിട്ട് ഹുറുണ്‍ റിപ്പോര്‍ട്ട്സ്.  ഇന്ത്യക്കാരില്‍ ഏറ്റവും ദാനശീലം ഉള്ളത് മുകേഷ് അംബാനിക്കാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പട്ടികയില്‍ ഒരു മലയാളിയെ ഇടംപിടിച്ചിട്ടുള്ളൂ, അത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയാണ്. 39 പേരുടെ പട്ടികയാണിത്. പട്ടികയില്‍ അഞ്ചാമതാണ് യൂസഫലിയുടെ സ്ഥാനം. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുളള കാലയളവില്‍ പത്ത് കോടിയോ അതില്‍ കൂടുതലോ ദാനം നല്‍കിയവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദി ഗോദ്രെജ്, ശിവ് നാഡാര്‍, ഗൗതം അദാനി തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.

437 കോടി രൂപയാണ് അംബാനി ഈ ഒരു കൊല്ലം കൊണ്ട് ദാനം ചെയ്തിരിക്കുന്നത്.  യൂസഫലി 70 കോടിയാണ് നല്‍കിയിരിക്കുന്നത്.  അജയ് പിരമല്‍, അസീം പ്രേംജി എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍. പിരമല്‍ 200 കോടിയും പ്രേംജി 113 കോടിയുമാണ് ഇവര്‍ ദാനമായി നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top