Advertisement

ബാഫ്റ്റയില്‍ തിളങ്ങി ‘റോമ’യും ‘ദി ഫേവറിറ്റും’

February 11, 2019
Google News 2 minutes Read

ബാഫ്റ്റാ പുരസ്കാരത്തിളക്കത്തിൽ റോമയും ദി ഫേവറിറ്റും. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മികച്ച സംവിധായകനുള്ള പുരസ്കാരവും റോമയെ തേടിയെത്തി. റാമി മാലെക്കും ഒലിവീയ കോൾമാനുമാണ് മികച്ച നടനും നടിയും. മികച്ച നടിക്കുള്ള പുരസ്കാരത്തിന് പുറമേ ഏഴു പുരസ്കാരങ്ങൾ കൂടി ദി ഫേവറിറ്റ് സ്വന്തമാക്കി.  യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘ദി ഫേവറേറ്റു’മായുള്ള കടുത്ത മത്സരത്തിന് ശേഷമാണ് റോമ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മെക്സിക്കോ സിറ്റിയിലെ മിഡിൽ ക്ലാസ് സമൂഹത്തിൽപെട്ട രണ്ട് സ്ത്രീകളുടെ കഥയാണ് ‘റോമ’ പങ്കുവയ്ക്കുന്നത്. റോമയൊരുക്കിയ അൽഫോൺസോ ക്വാറോൺ തന്നെയാണ് മികച്ച സംവിധായകനും.

Read Moreഗ്ലോബ് സോക്കർ’ ഫുട്ബോൾ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

‘ദി ഫേവറേറ്റി’ലെ പ്രകടനത്തിന് ഒലീവിയ കോൾമാൻ മികച്ച നടിയും ‘ബൊഹീമിയൻ റാപ്സൊഡിയിലെ’ പ്രകടനത്തിന് നടൻ റാമി മാലെക്ക് മികച്ച നടനുമായി. ‘ബൊഹീമിയൻ റാപ്സൊഡിയെ തേടി മികച്ച സംഗീത്തിനുള്ള പുരസ്കാരവുമെത്തി. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവ ഒഴിച്ച് നിർത്തിയാൽ മറ്റ് ഏഴ് പുരസ്കാരങ്ങളുമായി ‘ദി ഫേവറേറ്റി’ന്‍റെ ആഘോഷവേദിയായി ബാഫ്റ്റ. 16-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് -ഫ്രാൻസ് യുദ്ധകാലത്ത് ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്വീൻ ആനിന്‍റെ കഥയാണ് ചിത്രം പങ്ക് വയ്ക്കുന്നത്. ‘സ്പൈഡർമാൻ ഇന്‍റു സ്പൈഡർ വേഴ്സ്’ എന്ന ചിത്രമാണ് മികച്ച അനിമേഷൻ ചിത്രം.

ഫെബ്രുവരി 24ന് നടക്കുന്ന ഓസ്‍കര്‍ പുരസ്‍കാരങ്ങള്‍ക്കുള്ള ഏറ്റവും മികച്ച സൂചനകളിലൊന്നായാണ് ബാഫ്റ്റ് പൊതുവെ വിലയിരുത്തുന്നത്. കഴിഞ്ഞവര്‍ഷത്തെ ബാഫ്റ്റ്‍ വിജയികള്‍ അഭിനയത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരങ്ങളും സ്വന്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here