ഗ്രാമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സോംഗ് ഓഫ് ദ ഇയർ ‘ ദിസ് ഇസ് അമേരിക്ക’

61 ആം ഗ്രാമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോർഡ് ഓഫ് ദ ഇയറും. ഗോൾഡൻ അവറാണ് ആൽബം ഓഫ് ദ ഇയർ. സോളോ പെർഫോമൻസിനുള്ള ഗ്രാമി പുരസ്‌കാരം ലേഡി ഗാഗക്കാണ്.

kacey musgraves

Lady Gaga
റെക്കോർഡ് ഓഫ് ദ ഇയർ, സോങ് ഓഫ് ദ ഇയർ, റാപ് സങ് പെർഫോമൻസ് എന്നീ മൂന്ന് പുരസ്‌കാരങ്ങളാണ് ദിസ് ഈസ് അമേരിക്കയെ തേടിയെത്തിയത്. കെയ്‌സി മസ്‌ഗ്രേവ്‌സിന്റെ ഗോൾഡൻ അവറിനാണ് ആൽബം ഓഫ് ദ ഇയർ പുരസ്‌കാരം. കെയ്‌സി മസ്‌ഗ്രേവ്‌സിന്റെ തന്നെ ബട്ടർഫ്‌ളൈസിനാണ് കണ്ട്രി സോളോ പെർഫോമെൻസിനുള്ള ഗ്രാമി പുരസ്‌കാരവും ലഭിച്ചിരിക്കുന്നത്.
Read More : 2018 ബിൽബോർഡ് മ്യൂസിക്ക് അവാർഡ്; മികച്ച ഗായകൻ എഡ് ഷീരൻ, ഗായിക ടെയ്‌ലർ സ്വിഫ്റ്റ്
സോളോ പെർഫോമൻസിനുള്ള ഗ്രാമി ലേഡി ഗാഗക്കാണ്. എ സ്റ്റാർ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗക്ക് പുരസ്‌കാരം നേടിക്കൊടുത്തു. ഈ ഗാനത്തിന് ബ്രാഡ്‌ലി കൂപ്പറിനും പുരസ്‌കാരമുണ്ട്.

Dua Lipa

Ariana Grande
പുതുമുഖ ഗായികക്കുള്ള പുരസ്‌കാരം ഡുവാ ലിപക്കാണ്. മികച്ച വോക്കൽ ആൽബം അരിയാന ഗ്രാൻഡെയുടെ സ്വീറ്റ്‌നർ .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here