Advertisement

സൗന്ദര്യ രജനീകാന്ത് വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

February 11, 2019
Google News 1 minute Read

രജനീകാന്തിന്റെ മകളും നിര്‍മാതാവും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.  നടനും ബിസിനസുകാരനുമായ വൈശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയെ  വിവാഹം ചെയ്തത്. തിങ്കളാഴ്ച്ച ചെന്നൈ ലീലാ പാലസില്‍ നടന്ന വിവാഹത്തില്‍ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

രാവിലെ ഒന്‍പതു മണിക്ക് നടന്ന വിവാഹചടങ്ങിന് പച്ച, നീല നിറങ്ങളിലുള്ള സില്‍ക്ക് സാരി ധരിച്ചാണ് സൗന്ദര്യ എത്തിയത്. അതിനു ശേഷം നടന്ന റിസെപ്ഷനില്‍ അബു ജാനി സന്ദിപ് ഖോസ്ല ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് സൗന്ദര്യ എത്തിയത്.

സൗന്ദര്യയുടെ സഹോദരി ഐശ്വര്യയും ഭര്‍ത്താവും നടനുമായ ധനുഷും ചടങ്ങിനു നേതൃത്വം നല്‍കി. കമല്‍ഹാസന്‍, ശിവാജി പ്രഭു, മഞ്ജിമ മോഹന്‍, മോഹന്‍ ബാബു, ആന്‍ഡ്രിയ ജെറേമിയ, അനിരുദ്ധ്, അതിഥി റാവു ഹൈദരി, സംവിധായകന്‍ മണിരത്‌നം തുടങ്ങിയവര്‍ പങ്കെടുത്തു.

Read More:സൗന്ദര്യ രജനികാന്തിന്റെ പ്രീ വെഡ്ഡിംഗ് റിസപ്ഷന്‍ ചിത്രങ്ങള്‍

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, എം ഡി എം കെ ചീഫ് വൈകോ, തമിഴ്‌നാട് വൈദ്യുതമന്ത്രി പി തങ്കമണി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വിവാഹത്തോടനുബന്ധിച്ച് വൈകുന്നേരം 8.30ന് സത്കാരവും നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here