രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയുടെ യാത്രാനിരക്ക് പുറത്തുവിട്ട് റെയില്‍വെ

രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയായ ട്രെയിന്‍ 18ന്റെ യാത്രാനിരക്ക് പുറത്തുവിട്ട് റെയില്‍വെ. ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിക്കാന്‍ 3520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. ഇതേ റൂട്ടിൽ ചെയര്‍കാറില്‍ സഞ്ചരിക്കാന്‍ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. കാറ്ററിങ് സര്‍വീസ് ചാര്‍ജുകള്‍ അടക്കമാണിതെന്ന് റെയില്‍വെ അധികൃതർ വ്യക്തമാക്കി.
Read More:ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് അഞ്ച് ദിവസമാക്കി വര്‍ദ്ധിപ്പിച്ചു
മടക്കയാത്രയ്ക്ക് ചെയര്‍കാറില്‍ 1795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിലോടുന്ന ശതാബ്ദി ട്രെയിനുകളെക്കാള്‍ 1.5 ഇരട്ടിയാണ് ട്രെയിൻ18ലെ ചെയര്‍കാര്‍ നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്കാകട്ടെ പ്രീമിയം തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് എസി നിരക്കിനെക്കാള്‍ 1.4 ഇരട്ടിയും. സെമി ഹൈ സ്പീഡ് തീവണ്ടി ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതര്‍ നിരക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്. ന്യൂഡല്‍ഹി – വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമായി 399 രൂപ ഈടാക്കും.ചെയര്‍കാറില്‍ സഞ്ചരിക്കുന്നവരില്‍നിന്ന് 344 രൂപയാവും ഈടാക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here