Advertisement

ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി അനുഷ്ക

February 12, 2019
Google News 8 minutes Read

തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയുടെ പുതിയ മേക്കോവർ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വണ്ണം കുറച്ച് കൂടുതല്‍ ചെറുപ്പമായാണ് അനുഷ്‌ക പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്‌കയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

വണ്ണം കൂടിയത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും അനുഷ്‌കയെ മാറ്റി നിര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ബാഗ്മതി മാത്രമാണ് അനുഷ്‌കയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്.ലൂക്കിന്റെ കീഴില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്‌ക്ക. അനുഷ്‌കയുമായി ചേര്‍ന്ന് ആളുകളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ക്കും ലൂക്ക് പദ്ധതിയിടുന്നുണ്ട്.  2015-ല്‍ പുറത്തിറങ്ങിയ, ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായാണ് അനുഷ്‌ക്ക ശരീരഭാരം വര്‍ധിപ്പിച്ചത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും വണ്ണം കുറയ്ക്കുക എന്നത് ശ്രമകരമായിരുന്നു.

  

Read More:രാജമൗലിയുടെ മകൻ വിവാഹിതനായി; വിവാഹത്തിൽ പങ്കെടുത്ത് പ്രഭാസ് അനുഷ്‌കയടക്കം വൻ താര നിര; ചിത്രങ്ങൾ

ഇതോടെ വിദേശത്ത് വച്ച് കൊഴുപ്പു കുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്ക് താരം വിധേയയായി.ഇതിനിടയില്‍ പുറത്തിറങ്ങിയ ബാഹുബലി-2, രുദ്രമ്മാദേവി എന്നീ ചിത്രങ്ങളില്‍ എല്ലാം ഈ വണ്ണം ഒരു വില്ലനായി വന്നിരുന്നു. തുടര്‍ന്ന് ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് ഈ ചിത്രങ്ങളില്‍ താരത്തിന്റെ വണ്ണം കുറച്ച് കാണിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. സിനിമയില്‍ അവസരം കുറയുകയും വണ്ണം വില്ലനാവുകയും ചെയ്തതോടെയാണ് അനുഷ്‌ക വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ താരത്തിന്റെ മേക്കോവറിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here