Advertisement

‘സിപിഎമ്മുകാരന്‍റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത’; ഷുഹൈബിനെ അനുസ്മരിച്ച് വി ടി ബല്‍റാമിന്‍റെ പോസ്റ്റ്

February 12, 2019
Google News 1 minute Read

‘സിപിഎമ്മുകാരന്‍റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത’.. വി.ടി.ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് ബൽറാമിൻറെ അനുസ്മരണ പോസ്റ്റ്. മട്ടന്നൂർ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ കൈപിടിച്ച് ഷുഹൈബ് നടക്കുന്ന ചിത്രം യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട സമയങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇന്ന് ഷുഹൈബ്  ഇല്ലാതെയാണ് ‘സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത’ എന്ന കുറിപ്പോടെ ബൽറാം ആ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.


Read More:മത്സ്യം, കൂർമ്മം എല്ലാം കഴിയണം കർഷകരിലേക്കെത്താൻ; കേന്ദ്ര വിജ്ഞാപനത്തെ പരിഹസിച്ച് ബൽറാം

2018 ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ആയിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 17 പേർ പ്രതികളാണ്.  മനുഷ്യ സ്നേഹിയും സാമൂഹ്യ പ്രവർത്തകനുമായ ഷുഹൈബിനെ അനുസ്മരിക്കാൻ ജന്മനാടായ എടയന്നൂരിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here