ബിഷപ്പ് ഫ്രാങ്കോ കേസ് വാര്‍ത്തയാക്കി ന്യൂയോര്‍ക്ക് ടൈംസ്

ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ വന്ന പീഡനകേസ് വാര്‍ത്തയാക്കി അന്താരാഷ്ട്ര ദിന പത്രം ന്യൂയോര്‍ക്ക് ടൈംസ്. ഒന്നാം പേജിലാണ് വാര്‍ത്ത സ്ഥാനം പിടിച്ചിരിക്കുന്നത്. കുറവിലങ്ങാട്ടെ മഠത്തിലെത്തി ചെയ്തിരിക്കുന്ന വാര്‍ത്തയാണിത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തുള്ള കന്യാസ്ത്രീകളുടെ ഫോട്ടോ അടക്കം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണിത്. പത്രത്തിന്റെ ഇന്റര്‍നാഷണല്‍ എഡിഷനില്‍ തിങ്കളാഴ്ചയാണ് വാര്‍ത്ത വന്നത്. കേസിന്റെ വിവരങ്ങളും, അതിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളും വാര്‍ത്തയില്‍ വിശദമായി എഴുതിയിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ഫോട്ടോയും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം ബിബിസിയും കുറവിലങ്ങാട്ട് മഠത്തിലെത്തി കന്യാസ്ത്രീകളുടെ ഇന്റര്‍വ്യൂ എടുത്തിരുന്നു.
കന്യാസ്ത്രീകള്‍ വൈദികരാല്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്ത് വിട്ടത്. ഇതേ വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംമ്സിന്റെ സൈറ്റിലും ചേര്‍ത്തിട്ടുണ്ട്.
വാര്‍ത്തയുടെ ലിങ്ക് ഇവിടെ വായിക്കാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here