Advertisement

പാര്‍ലമെന്റിനു മുന്നില്‍ കടലാസ് വിമാനങ്ങള്‍ പറത്തി കോണ്‍ഗ്രസ് എം.പി. മാരുടെ പ്രതിഷേധം

February 13, 2019
Google News 1 minute Read

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ കോണ്‍ഗ്രസ് എം.പി.മാര്‍ കടലാസ് വിമാനങ്ങള്‍ പറത്തി പ്രതിഷേധിച്ചു. ലോക്‌സഭാ സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Read Also: കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിനു മുമ്പായിരുന്നു കോണ്‍ഗ്രസ് എം.പി.മാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മോദിയുടെയും അനില്‍ അംബാനിയുടെയും ചിത്രം പതിപ്പിച്ച കടലാസ് വിമാനങ്ങള്‍ പറത്തിയായിരുന്നു പ്രതിഷേധം. കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിമാനങ്ങളുടെ വില വിവരങ്ങടക്കമുള്ള വിവരങ്ങള്‍ ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Read Also: തിരുവനന്തപുരത്ത് കുമ്മനമോ സുരേന്ദ്രനോ സുരേഷ് ഗോപിയോ? സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപി യില്‍ കലാപം

ഇപ്പോഴത്തെ റഫാല്‍ കരാറില്‍ യു.പി.എ. ഭരണക്കാലത്തേക്കാള്‍ വിമാനങ്ങള്‍ അടിസ്ഥാന വിലയില്‍ 2.86 ശതമാനം കുറവുണ്ടെന്നാണ് ഇന്ന് രാജ്യസഭയില്‍ സമര്‍പ്പിച്ച സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് തള്ളി രംഗത്തെത്തിയിരുന്നു. സി.എ.ജി. രാജീവ് മെഹര്‍ഷിയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

വിമാനങ്ങളുടെ വിലയെക്കുറിച്ച് സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിലവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് വിലവിവരം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കാത്തത്. മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി കൂടിയായ രാജീവ് മെഹ ര്‍ഷി രണ്ട് വോള്യങ്ങളിലായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന് ഇന്നലെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

Read Also: ‘പൈലറ്റ് ക്ഷാമം’; മുപ്പതിലധികം വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് എം.പി.മാര്‍ സഭയില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ തെലുങ്കുദേശം പാര്‍ട്ടിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എം.പി.മാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടി.ഡി.പി.യുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാരിനെതിരെയാണ് തൃണമൂല്‍ എം.പി.മാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here