Advertisement

വര്‍ഷങ്ങള്‍ക്ക് ശേഷം ആ പഴയ ജോഡി വീണ്ടും

February 13, 2019
Google News 1 minute Read
aranyam

പഴയകാല നടി സലീമയും ദേവനും ഒന്നിക്കുന്നു. ആരണ്യകം എന്ന ചിത്രത്തിന് ശേഷം  ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. 1988ലാണ് ആരണ്യകം പുറത്തിറങ്ങിയത്. എന്നാല്‍ അതിന് ശേഷം സലീമ എന്ന നടി സിനിമയില്‍ നിന്ന് അപ്രത്യക്ഷയായി. ആരണ്യകവും, നഖക്ഷതങ്ങളുമാണ് ഈ നടിയെ കുറിച്ച് ആദ്യം മനസില്‍ ഓടിയെത്തുന്ന ചിത്രങ്ങള്‍ ,എന്നാല്‍ ഞാൻ പിറന്ന നാട്ടിൽ, ഭഗവാൻ തുടങ്ങിയ ചിത്രങ്ങളിലും സലീമ അഭിനയിച്ചുവെങ്കിലും പിന്നീട് ഇറങ്ങിയ ആരണ്യകം എന്ന ചിത്രത്തിലൂടെയാണ് സലീമ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ഈ നടിയെവിടെയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. അതിനിടെയിലാണ് മലയാള സിനിമയിൽ സജീവമാകാൻ താത്പര്യമുണ്ടെന്നും കേരളത്തിൽ താമസിക്കണമെന്നും സലീമ വെളിപ്പെടുത്തി രംഗത്ത് എത്തിയത്. ഇതോടെ ആ പഴയ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

മുന്തിരി മൊഞ്ചന്‍ – ഒരു തവള പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സലീമയും ദേവനും ഒന്നിക്കുന്നത്. നവാഗതനായ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തില്‍ ദമ്പതികളായാണ് ഇവര്‍ എത്തുന്നത്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പികെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണിത്. കോഴിക്കോടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്​ലുങ്ങല്‍ ഇസ്മായിലുമാണ്.ടൂര്‍ണമെന്‍റ്​, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത മനേഷ് കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികാ തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here