രണ്ടാം വിവാഹത്തെച്ചൊല്ലി തര്‍ക്കം; ബിജെപി എംഎല്‍എയെ ജനമധ്യത്തില്‍ മര്‍ദ്ദിച്ച് ആദ്യ ഭാര്യയും അമ്മയും

രണ്ടാമത് വിവാഹം കഴിച്ച ബിജെപി എംഎല്‍എയെ ജനമധ്യത്തില്‍ മര്‍ദ്ദിച്ച് ആദ്യ ഭാര്യയും അമ്മയും. മഹാരാഷ്ട്രയിലെ അര്‍നി മണ്ഡലത്തിലെ എംഎല്‍എ നാരായണ്‍ ടോട്‌സണാണ് ഭാര്യയുടേയും അമ്മയുടേയും മര്‍ദ്ദനത്തിനിരയായത്. എട്ടു വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ആദ്യ ഭാര്യ അര്‍ച്ചനയെ നാരായണ്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. നാരായണനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അര്‍ച്ചനയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.
ഇന്നലെയായിരുന്നു സംഭവം. രണ്ടാം ഭാര്യ പ്രിയ ഷിന്‍ഡെയ്‌ക്കൊപ്പം സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നാരായണ്‍. ഇതിനൊപ്പം എംഎല്‍എയുടെ 42-ാം പിറന്നാളും ആഘോഷിക്കാനായിരുന്നു തീരുമാനം. ഇതിനിടെ അര്‍ച്ചന നാരായണ്‍ന്റെ അമ്മയ്ക്കും മറ്റ് ചില ബന്ധുക്കള്‍ക്കുമൊപ്പം സ്ഥലത്തെത്തി ഭര്‍ത്താവിനേയും രണ്ടാം ഭാര്യയേയും മര്‍ദ്ദിക്കുകയായിരുന്നു. അടിക്കരുതെന്ന് തൊഴുകൈയോടെ പ്രിയ അപേക്ഷിച്ചെങ്കിലും അര്‍ച്ചനയും കൂട്ടരും വകവെച്ചില്ല. മര്‍ദ്ദനം തുടര്‍ന്നു.
ബിജെപി എംഎല്‍എയുടെ ഭാഗത്തു നിന്നും ഉണ്ടായത് മോശം സംഭവമാണെനന്് കര്‍ഷക നേതാവും വസന്ത്ര നായിക് ഷെട്ടി സ്വാവാലംബന്‍ സമിതി ചെയര്‍മാനുമായ കിഷോര്‍ തിവാരി പറഞ്ഞു. അര്‍ച്ചനയ്ക്ക് നീതി ലഭിക്കണം. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ച്, രണ്ട് കുട്ടികളായ ശേഷം നാരായണ്‍ മറ്റൊരു സ്ത്രീക്കൊപ്പം പോയി. 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here