താജ്മഹല്‍ സംരക്ഷിച്ചില്ല; യു പി സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം

താജ്മഹൽ സംരക്ഷിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ചരിത്ര സ്മാരകമായ താജ്മഹൽ ഭംഗിയായി സംരക്ഷിക്കാത്തതിന് ഉത്തർപ്രദേശ് സർക്കാരിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. താജ്മഹൽ സംരക്ഷിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയുള്ള ദർശനരേഖ നാല് ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
Read More: താജ്മഹൽ സന്ദർശനം സമയം മൂന്ന് മണിക്കൂറായി ചുരുക്കി
നേരത്തെ താജ്മഹലിന്‍റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പുക മലിനീകരണവും, അതുപോലെയുള്ള മറ്റു പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നും താജ്മഹലിനെ സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.
Read More:താജ്മഹൽ ശിവക്ഷേത്രമല്ല : പുരാവസ്തു വകുപ്പ്
പരിസ്ഥിതി മലിനീകരണം മൂലം താജ്മഹല്‍ നിലനില്‍പിനായുള്ള പോരാട്ടത്തിലെന്നാണ് സൂചന. യമുന നദിയില്‍ നിന്നുള്ള മണല്‍ വാരലും രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുമാണ് താജ്മഹലിനു ഭീഷണിയാവുന്നതായാണ് വിലയിരുത്തുന്നത്. കൂടാതെ സന്ദര്‍ശകരുടെ സ്പര്‍ശം കാരണം വെള്ള മാര്‍ബിളിന്‍റെ തിളക്കം മങ്ങുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.പ്രകൃതിയും വായു മലിനീകരണവും കൂടാതെ മനുഷ്യനും താജിനു ഭീഷണിയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകനും വെയ്ക്ക് അപ്പ് ആഗ്ര പ്രസിഡന്റുമായ ശിശിര്‍ ഭഗത് പറയുന്നു.
പ്രകൃതിയും വായു മലിനീകരണവും കൂടാതെ മനുഷ്യനും താജിനു ഭീഷണിയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകനും വെയ്ക്ക് അപ്പ് ആഗ്ര പ്രസിഡന്റുമായ ശിശിര്‍ ഭഗത് പറയുന്നു. 1985ല്‍ ആഗ്ര നഗരത്തില്‍ 40,000 വാഹനങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ എട്ടു ലക്ഷം വാഹനങ്ങളാണുള്ളത്. വായു മലിനീകരണം വന്‍തോതില്‍ വര്‍ദ്ധിയ്ക്കാന്‍ ഇതിടയാക്കിയെന്ന് ശിശിര്‍ ഭഗത് ചൂണ്ടിക്കാണിയ്ക്കുന്നു. വെറുമൊരു വിനോദസഞ്ചാര കേന്ദ്രമായി താജ് മഹല്‍ മാറിയിരിക്കുന്നു. ആയിരക്കണക്കിനു സഞ്ചാരികളാണു താജ് സന്ദര്‍ശിക്കാന്‍ പ്രതിദിനം എത്തുന്നത്. 2010ല്‍ മാത്രം നാല്‍പത് ലക്ഷം സന്ദര്‍ശകരെത്തി. സന്ദര്‍ശകരുടെ കൈകാല്‍ സ്പര്‍ശനങ്ങള്‍ വെള്ള മാര്‍ബിളിന് കനത്ത നാശമാണ് വരുത്തിവെയ്ക്കുന്നത്. ഇതിന് പുറമെ വായുമലിനീകരണവും താജിന്റെ സവിശേഷ നിര്‍മിതിയ്ക്ക് ഭീഷണിയാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here