ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലെ കുട്ടികൾക്ക് ബ്രിട്ടനിൽ തുടരുന്നത് ദുഷ്‌കരമാകുമെന്ന് മുന്നറിയിപ്പ്

ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലെ കുട്ടികൾക്ക് ബ്രിട്ടനിൽ തുടരുന്നത് ദുഷ്‌കരമാകുമെന്ന് മുന്നറിയിപ്പ്. പൗരത്വം ഉറപ്പ് വരുത്തുന്നതിനായുള്ള അപേക്ഷ നൽകാത്തതാണ് പ്രധാന കാരണം.ബ്രിട്ടനിൽ സ്ഥിരതാമസത്തിന് വേണ്ടി നിലവിലുള്ള ആപ്ലിക്കേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ കുട്ടികൾക്ക് തുടരാനാവില്ലെന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടീഷ് പൗരത്വമാണ് തങ്ങൾക്കുള്ളതെന്ന് കരുതുന്ന യൂറോപ്യൻ യൂണിയനിലെ ഭൂരിഭാഗം കുട്ടികളും പൗരത്വത്തിനായുള്ള അപേക്ഷ നൽകാൻ തയ്യാറാകുന്നില്ല. കുട്ടികൾ ഇതേ കുറിച്ച് ബോധവാന്മാരല്ല, കാലാവധി തീരുന്നതിന് മുൻപ് അംഗത്വത്തിനായുള്ള അപേക്ഷകൾ നൽകാൻ തയ്യാറാവണമെന്നും ബ്രിട്ടീഷ് കോമൺസ് ഹോം അഫയേഴ്‌സ് കമ്മിറ്റി എംപി യിവറ്റ് കൂപ്പർ അറിയിച്ചു. അല്ലാത്ത പക്ഷം വിൻഡ്‌റഷ് കുടിയേറ്റ അഴിമതിക്ക് സമാനമായ അവസ്ഥയാവും ബ്രിട്ടനിൽ ഉടലെടുക്കുകയെന്നും എംപി വ്യക്തമാക്കി.
Read More : ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി
2021 ജൂൺ മാസത്തിന് മുൻപ് ബ്രിട്ടനിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർ രാജ്യത്ത് തുടരാനുള്ള അവകാശം ഉറപ്പ് വരുത്തണം. 3.7 മില്യൺ യൂറോപ്യൻ യൂണിയൻ പൗരന്മാരാണ് ഇനിയും അംഗത്വത്തിനുള്ള അപേക്ഷ നൽകേണ്ടത്. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ പൗരന്മാർക്കു ബ്രിട്ടനിൽ തുടരാൻ പ്രധാനമന്ത്രി ഏർപ്പെടുത്തിയ നിർബന്ധിത ഫീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here