വീട് നന്നാക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധദമ്പതികള്‍ക്ക് അടിയന്തിര സഹായം വാഗ്ദാനം ചെയ്ത് ഇടുക്കി ജില്ലാ കളക്ടര്‍

പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധ ദമ്പതികള്‍ക്ക് സഹായ വാഗ്ദാനവുമായി ഇടുക്കി ജില്ലാ കളക്ടര്‍. ദമ്പതികളുടെ വീട്ടിലെത്തി കളക്ടര്‍ അടിയന്തര സഹായം വാഗ്ദാനം ചെയ്തു. കളക്ടര്‍ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ കുടുംബത്തെ സഹായിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാറും പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
അടിമാലി വെള്ളത്തൂവല്‍ സ്വദേശികളായ ജോസഫും (72) ഭാര്യയുമാണ് വൃക്ക നല്‍കാനൊരുങ്ങിയത്. പ്രളയത്തില്‍ തകര്‍ന്ന വീട് ശരിയാക്കുന്നതിനായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ കയറിയിറങ്ങിയെങ്കിലും കൈക്കൂലി നല്‍കാത്തതിനാല്‍ ഒരു സഹായവും ലഭിച്ചില്ലെന്ന് ഇവര്‍ തകര്‍ന്ന വീടിന്റെ ഭിത്തിയില്‍ എഴുതിവെച്ചിരുന്നു. കൈക്കൂലി നല്‍കുന്നതിനാണ് വൃക്ക വില്‍ക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതോടെയാണ് സഹായവുമായി ജില്ലാ കളക്ടറും പിന്നാലെ മന്ത്രിയും എത്തിയത്.
വള്ളത്തൂവലിലെ പന്ത്രണ്ടാം വാര്‍ഡില്‍ മുസ്ലീംപള്ളിപ്പടിക്കു സമീപമാണ് ജോസഫിന്റെ വീട്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഉരുള്‍പൊട്ടലില്‍ ഇവരുടെ വീട് തകരുകയായിരുന്നു. വീട് തകര്‍ന്നതിനെത്തുടര്‍ന്ന് നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെന്ന് ജോസഫ് പറയുന്നു. നാളിതുവരെയായിട്ട് ഒരു സഹായവും ലഭിച്ചിട്ടില്ല. കൈക്കൂലി നല്‍കാന്‍ പണമില്ല. ഒരു വഴിയും തെളിയാതെ വന്നതോടെയാണ് വൃക്ക വില്‍പ്പനയ്ക്ക് എന്നെഴുതി നാട്ടുകാരെ അറിയിച്ചത്.
മേസ്തിരിയായിരുന്ന ജോസഫ് ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഇപ്പോള്‍ ജോലിക്ക് പോകാറില്ല. വാസയോഗ്യമായിരുന്ന സമയത്ത് വീടിന്റെ രണ്ട് മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. പ്രളയത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചതോടെ ആ വരുമാനം നിലച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here