മിസ്സ് ഇന്ത്യ കിരീടം ചൂടി ജൂഹി ചൗള; ആരും കാണാത്ത ചിത്രങ്ങൾ പുറത്ത്

ഐശ്വര്യ റായ് ബച്ചൻ, പ്രിയങ്കാ ചോപ്ര തുടങ്ങിയ മുൻ മിസ് ഇന്ത്യമാർ സൗന്ദര്യ പട്ടവും കിരീടവും ചൂടുന്ന ചിത്രങ്ങൾ നാം മുമ്പ് കണ്ടിട്ടുണ്ട്. എന്നാൽ ബോളിവുഡ് താരവും മുൻ മിസ് ഇന്ത്യയുമായിരുന്ന ജൂഹി ചൗളയുടെ മിസ് ഇന്ത്യ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ ?
1984 ലാണ് ജൂഹി ചൗളയ്ക്ക് ഫെമിന മിസ് ഇന്ത്യ പട്ടം ലഭിക്കുന്നത്. അതിനു ശേഷം ജൂഹി അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ബോളിവുഡിലെ ഒരു പ്രധാന നായിക നടിയായിത്തന്നെ പിന്നീട് ജൂഹി വളരുകയുണ്ടായി. ധാരാളം വ്യവസായികപരമായ വിജയ ചിത്രങ്ങളിൽ ജൂഹി അഭിനയിച്ചിട്ടുണ്ട്.
2000ത്തിനു ശേഷം ഏകദേശം 70 ൽ അധികം ഹിന്ദി സിനിമകളിൽ അഭിനയിച്ച ജൂഹി പിന്നീട് സമാന്തര സിനിമകളിലും, തന്റെ സ്വന്തം ഭാഷയായ പഞ്ചാബി സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതു കൂടാതെ ചലച്ചിത്രനിർമ്മാണവും, ടെലിവിഷൻ അവതാരണവും ജുഹിയുടെ പ്രവർത്തനമേഖലകളിൽ ഉൾപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here