ചാമ്പ്യൻസ് ലീഗ്; പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിന് ജയം

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് ഡച്ച് ക്ലബായ അയാക്സിനെയാണ് റയൽ പരാജയപ്പെടുത്തിയത്.
മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്പർ എതിരില്ലാത്ത മൂന്ന് ഗോളിന് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ തകർത്തു. സ്വന്തം മൈതാനത്ത് കരുത്തോടെ അയാക്സ് ആണ് . അർജന്‍റീനാക്കാരൻ ടാലിയോഫിക്കോയുടെ ഗോൾ വീഡിയോ അസിസ്റ്റന്‍റ് റഫറി സംവിധാനം വഴി നിഷേധിക്കപ്പെട്ടു. പക്ഷേ കിട്ടിയ അവസരം കരീം ബെൻസേമ മുതലെടുത്തു.
അതിന് അയാക്സിന് മറുപടിയുണ്ടായിരുന്നു. മൊറോക്കക്കാരൻ ഹക്കീം സിയേച്ചിനും പകരക്കാരൻ മാർക്കോ അസൻസിയോയുടെ ഗോൾ സ്കോർ ബോർഡ് 2-1ആക്കി കളിയവസാനിപ്പിച്ചു.
ബുണ്ടസ് ലീഗയിൽ തുടരുന്ന കുതിപ്പ് ചാമ്പ്യൻസ് ലീഗിലേക്ക് കൊണ്ടുവരാൻ ബൊറൂസ്യക്കായില്ല.ഹ്യൂങ് മിൻ സൺ, യാൻ വെർട്ടോംഗൻ , ഫെർണാണ്ടോ യോറന്‍റെ എന്നിവരാണ് സ്കോറർമാർ.
Read More: ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ പരാജയം
എണ്‍പത്തിയേഴാം മിനുറ്റില്‍ വാറിന്റെ(വീഡിയോ അിസിസ്റ്റന്റ് റഫറി) സഹായത്തില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കിയാണ് റയല്‍ മാഡ്രിഡ് അയാക്‌സിനെ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ മറികടന്നത്. മാര്‍ക്കോ അസന്‍സിയോയുടെ വകയായിരുന്നു പെനല്‍റ്റി ബോക്‌സ്.
Read More: മികച്ച താരത്തിനുള്ള ഫിഫയുടെ ‘മെസിയില്ലാ പട്ടിക’; ഞെട്ടലോടെ ആരാധകർ
റയല്‍ മാഡ്രിഡിനുവേണ്ടി 600ആം മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മഞ്ഞക്കാര്‍ഡ് കണ്ടത് തിരിച്ചടിയായി. ഇതോടെ അയാക്‌സിനെതിരായ രണ്ടാം പാദ മത്സരത്തില്‍ റാമോസിന് പുറത്തിറക്കേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here