Advertisement

അനിൽ അംബാനിക്കെതിരെയുള്ള കേസില്‍ തെറ്റായ വിവരം പ്രചരിപ്പിച്ചു; രണ്ട് കോടതി ജീവനക്കാർക്കെതിരെ നടപടി

February 14, 2019
Google News 0 minutes Read
anil ambani

അനിൽ അംബാനിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ സംബന്ധിച്ച തെറ്റായ വിവരം പ്രചരിപ്പിച്ചതിന് രണ്ട് സുപ്രീം കോടതി ജീവനക്കാർക്കെതിരെ നടപടി. അനിൽ അംബാനി സുപ്രീം കോടതിയിൽ ഹാജരാകേണ്ടെന്ന് പ്രചരിപ്പിച്ചതിനാണ് നടപടി. കോർട്ട് മാസ്റ്റർമാരായ മനൗ ശർമ്മ, സബൻ കുമാർ ചക്രവർത്തി എന്നിവർക്കെതിരെയാണ് നടപടി. അനുച്ഛേദം 311 അനുസരിച്ച് ഇരുവരെയും പിരിച്ചുവിട്ടു. ചീഫ് ജസ്റ്റിസിന്‍റെതാണ് നടപടി.

മൊബൈല്‍ കമ്പനിയായ സോണി  എറിക്‌സൺ ഇന്ത്യക്ക് നൽകാനുള്ള 550 കോടി നൽകാത്തതിനെ തുടർന്ന് ആണ് അനിൽ അംബാനിക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു തുക അടക്കേണ്ടിയിരുന്നത്‌. ഇത് പാലിക്കത്താതിനെ തുടർന്നാണ് സോണി എറിക്‌സിൻ ഇന്ത്യ കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌ അധ്യക്ഷൻ ആയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക.അനില്‍ അംബാനി രാജ്യം വിടുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. പിഴ നല്‍കാതെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും സോണി എറിക്സണ്‍ ആവശ്യപ്പെട്ടു. 1600 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു എറിക്സണ്‍ന്‍റെ ആവശ്യം. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ഇത് 550 കോടിരൂപയായി കുറയ്ക്കുകയായിരുന്നു.അംബാനിക്ക് പുറമെ അംബാനി ഗ്രൂപ്പിന്‍റെ രണ്ട് മുതിര്‍ന്ന അക്സിക്യൂട്ടീവുകള്‍ക്കതിരെയും സോണി എറിക്സണ്‍ കോടതിയെ സമീപിച്ചിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here