Advertisement

സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

February 14, 2019
Google News 0 minutes Read

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീല്‍ ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ പ്രത്യക്ഷ നികുതി ബോര്‍ഡി(ബിഡിടി)ന്റെ ചെയര്‍മാനാണ് സുശീല്‍ ചന്ദ്ര.

1980 ബാച്ച് ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനായ സുശീല്‍ ചന്ദ്ര 2016 നവംബര്‍ 1 നാണ് സിബിഡിടി അധ്യക്ഷനായി എത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ട് തവണ കാലാവധി നീട്ടി നല്‍കി. മേയ് 31 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പദവി അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here