അവന്‍മാര് ചത്തൊറങ്ങണേണ്; കുമ്പളങ്ങി നൈറ്റ്സിന്റെ ഷൂട്ടിംഗ് രംഗങ്ങള്‍

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ വീഡിയോ പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ സുമേഷിന്റെ വിവാഹ സമയത്ത് കുട്ടികള്‍ പാടുന്ന നാടന്‍ പാട്ടുണ്ടായിരുന്നു. ഈ കുട്ടികള്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ വിവാഹരംഗം രംഗം ഷൂട്ട് ചെയ്യുന്ന സമയത്തെ വീഡിയോയാണിത്.
ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റേയും നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഈ വീഡിയോയിലുള്ളത്. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഷൂട്ടിന് ശേഷം കുമ്പളങ്ങി ഗെറ്റ് ടുഗെതര്‍; ഈ ടീം എങ്ങനെ രസിപ്പിക്കാതിരിക്കും? രസികന്‍ വീഡിയോ
ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ . ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും എഡിറ്റിംഗ് സൈജു ശ്രീധരനുമാണ്. ചിത്രം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here