കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തീപിടുത്തം

kozhikode railway station

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തീപിടിത്തം. സ്റ്റേഷനകത്തെ ഓറിയന്റല്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോര്‍സ് സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പുലര്‍ച്ചെ തീപിടുത്തമുണ്ടായതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അപകടം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഹോട്ടലിന് അകത്തുണ്ടായിരുന്നു. തീപടര്‍ന്നു പിടിച്ച ഉടന്‍ പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തി. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനയ്ക്ക് ശേഷമേ കാരണം വ്യക്തമാകൂ. ഹോട്ടിലിലെ ചില ഉപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതല്ലാതെ കാര്യമായ അപകടങ്ങള്‍ ഒന്നുമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More