Advertisement

നൂറ്റിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ആട്, മാട് ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം

February 15, 2019
Google News 1 minute Read

നൂറ്റിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ആടുകളുടെയും മാടുകളുടെയും ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം. പകര്‍ച്ചവ്യാധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ‌ ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ചില രാജ്യങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗദി ഫുഡ്‌ ആന്ഡ് ഡ്രഗ് അതോറിറ്റിയാണ് നൂറ്റിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ആട്, മാട് എന്നിയുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളിലെ മൃഗങ്ങളില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിരോധനം. അമ്പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികള്ക്കുംല നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളാണ് ഇവ.

Read Moreസാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് സൗദിയില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുന്നു

ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് താത്ക്കാലിക നിരോധനമെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ രാജ്യങ്ങള്‍ പറയപ്പെട്ട രോഗങ്ങളില്‍ നിന്നും മുക്തമാണെന്ന് തെളിയുന്ന പക്ഷം നിരോധനം നീക്കുമെന്നും അതോറിറ്റി അറിയിച്ചു. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് , യു.എന്‍ ഫുഡ്‌ ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ലോകാരോഗ്യ സംഘടന തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സൗദിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here