സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് സൗദിയില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുന്നു

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് സൗദിയില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ അല്ലാത്തവരെ മോചിപ്പിക്കാന്‍ രാജാവ് നിര്‍ദേശം നല്‍കി. റിയാദ് ജയിലുകളില്‍ ഉള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക. സാമ്പത്തിക ബാധ്യതകള്‍ വന്ന് റിയാദിലെ ജയിലുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് രാജകാരുണ്യം ലഭിക്കുന്നത്. പത്ത് ലക്ഷം റിയാല്‍ വരെ ബാധ്യതയുള്ള തടവ് പുള്ളികളെ ശിക്ഷയില്‍ ഇളവ് നല്‍കി മോചിപ്പിക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി.
Read Also: സ്‌പൈസ് ജെറ്റ് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു
ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പത്ത് ലക്ഷം റിയാലില്‍ കൂടുതല്‍ ബാധ്യതയുള്ളവര്‍ക്കും ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആയവര്‍ക്കും ഇളവ് ലഭിക്കില്ല. രാജാവിന്റെ ഉത്തരവ് പ്രകാരം അര്‍ഹരായവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട കോടതികള്‍ക്ക് സൗദി നിയമമന്ത്രി ഡോ വലീദ് സമആനി നിര്‍ദേശം നല്‍കി.
Read Also: ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; 42 ജവാന്‍മാര്‍ക്ക് വീരമൃത്യു
കഴിഞ്ഞ ദിവസം റിയാദില്‍ ഇരുപത്തിരണ്ട് ബില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവേയാണ് രാജാവ് തടവ്പുള്ളികളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. അടിസ്ഥാന സൗകര്യ വികസനത്തിനായി 1281 പദ്ധതികളാണ് രാജാവ് റിയാദില്‍ ഉദ്ഘാടനം ചെയ്തത്. പാര്‍പ്പിട പദ്ധതികള്‍, ഇസ്ലാമിക് മ്യൂസിയം, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, കായിക നഗരം, ഏഴ് മെഡിക്കല്‍ സിറ്റികള്‍, പതിനാറ് വിദ്യാഭ്യാസ പദ്ധതികള്‍, വിനോദ കേന്ദ്രങ്ങള്‍, റോഡ് നിര്‍മാണം, വിമാനത്താവള വികസനം തുടങ്ങിയവ ഈ പദ്ധതികളില്‍ പെടും. പുതിയ പദ്ധതികളില്‍ പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ സാധ്യത ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here