വെള്ളനാതുരുത്തിലെ ഖനനം: പരിശോധന റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് സമര്‍പ്പിക്കും

ആലപ്പാട് വെള്ളനാതുരുത്തിലെ ഐ ആര്‍ ഇ എല്ലിന്റെ ഖനന പ്രദേശത്തെക്കുറിച്ചുള്ള പരിശോധന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് ഇന്ന് സമര്‍പ്പിക്കും. പാരിസ്ഥിതിക ലോല പ്രദേശമെന്ന് കണ്ടെത്തി വില്ലേജ് ഓഫീസര്‍ ഖനനത്തിന് സ്റ്റോപ്പ് മെമോ നല്‍കിയ സ്ഥലമാണിത്. ഐ ആര്‍ ഇ എല്ലിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കളക്ടര്‍ തഹസില്‍ദാറും വില്ലേജ് ഓഫീസറും അടങ്ങുന്ന സംഘത്തെ നിയോഗിച്ചത്.
വെള്ളനാ തുരുത്തിലെ കരിമണല്‍ ഖനനം ദിവസങ്ങള്‍ക്ക് മുന്‍പ് റവന്യൂ വകുപ്പ് നിരോധിച്ചിരുന്നു. ഒരേക്കറിലധികം വരുന്ന ചതുപ്പ് പ്രദേശത്തെ ഖനനത്തിനാണ് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ആലപ്പാട് പ്രദേശത്ത് തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും ഖനനത്തില്‍ വ്യാപകമായി നശിപ്പിക്കുന്നുവെന്ന വാര്‍ത്ത 24 പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു നടപടി.
കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടെ ജനങ്ങളുടെ സമരത്തിന് പിന്നാലെ പരിശോധന നടത്താന്‍ റവന്യു വകുപ്പ് തയ്യാറായിരുന്നു. പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി ഖനനം നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു റവന്യു വകുപ്പ് പരിശോധന നടത്തിയത്. ആലപ്പാട് പഞ്ചായത്തിലെ നാലാം ബ്ലോക്ക് അടക്കമുള്ള ഭാഗങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. തണ്ണീര്‍ തടങ്ങളും കുടിവെള്ളവും ഉള്‍പ്പെടെ നശിപ്പിക്കുന്ന ഖനനമാണ് നടത്തിയതെന്നായിരുന്നു റവന്യു വകുപ്പിന്റെ കണ്ടെത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here