Advertisement

അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്

February 15, 2019
Google News 1 minute Read
trump

അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസിൻറെ മുന്നറിയിപ്പ്. മെക്‌സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിന് പണം കണ്ടെത്തുന്നതിനായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ബോർഡർ സെക്യൂരിറ്റി ബില്ലിൽ ഉടൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെക്കും. നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌.

രാജ്യത്തെ അക്രമികളിൽ മുമ്പിലുള്ളതും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കുടിയേറ്റക്കാരാണ്. ഇത്തരക്കാരെ നാടുകടത്തുമെന്നും മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും മതിൽ നിർമ്മിക്കുന്നതെന്നാണ് ട്രംപ് നൽകുന്ന വിശദീകരണം.

Read More : മെക്‌സിക്കൻ അതിർത്തിയിൽ മതിൽ ഉയരും; വാഗ്ദാനം പാലിച്ച് ട്രംപ്

കുടിയേറ്റ വിരുദ്ധ നയത്തിലൂടെ കൂടിയേറ്റാക്കാർക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെ നിയമപരമായിതന്നെ നേരിടുമെന്ന് ന്യൂയോർക്ക് മേയർ വ്യക്തമാക്കിയുരുന്നു. അതിർത്തിയിലെ മതിൽ നിർമ്മാണത്തിന് യാതൊരു സാമ്പത്തിക സഹായവും നൽകില്ലെന്ന് മെക്‌സിക്കൻ പ്രസിഡന്റ് എന്റിക്വ പെനാ നീറ്റോ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here