Advertisement

അമ്പലപ്പുഴ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; പുനരന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭത്തിലേക്ക്

February 16, 2019
Google News 1 minute Read

അമ്പലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യചെയ്ത കേസില്‍ പുനരന്വേഷണം ആവശ്യപെട്ട് ബി.ജെ.പി പ്രക്ഷോഭം ആരംഭിച്ചു. മന്ത്രി ജിസുധാകരനും പാര്‍ട്ടിയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോക്‌സഭാഅംഗമായ കെ.സി വേണുഗോപാലും കോണ്‍ഗ്രസം വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു എന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ആരോപിച്ചു. കേസിനെറ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യപ്പെട്ടാണ് ബിജെപി പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

Read Moreഫാത്തിമ മാത കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് അധ്യാപകരെ സസ്പെന്റ് ചെയ്തു

അമ്പലപ്പുഴയില്‍ 3 വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യചെയ്ത കേസിന്റെ അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാതെയും പ്രതികളെ രക്ഷിക്കാനുള്ള നീക്കം നടന്നുവെന്നാരോപിച്ചാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം പ്രഷോഭത്തിലേക്ക് നീങ്ങിയിരിക്കുന്നത്. കേസിന്റെ പുനരന്വേഷണം നടത്തുകയോ സിബിഐകൊണ്ട് അന്വേഷിപ്പിക്കുകയോ ചെയ്താൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രതികൾ പിടിയിലാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. പ്രക്ഷോഭ പരമ്പരകളുടെ തുടക്കമെന്നോണം അമ്പലപ്പുഴ കച്ചേരി ജംഗഷനിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Read Moreമൂന്നാം ക്ലാസില്‍ വച്ച് ആദ്യമായി വിദ്യാര്‍ത്ഥിനിയ്ക്ക് പീരിയഡ് ആയി, ടീച്ചറുടെ അനുഭവ കുറിപ്പ്

കേസ് അട്ടിമറിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷം മൗനംപാലിക്കുകയായിരുന്നെന്നും നീതിബോധം നഷ്ട്ടപെട്ട കെസി വേണുഗോപാലും കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ കാര്യത്തില്‍ എന്തുചെയ്തു എന്ന് വെളിപെടുത്തണമെന്നും ഗോഭാസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കാപ്പിതോടിന്റെ ശുനീകരണം തോട്ടപ്പള്ളിഹാര്‍ബറിനെറ നവീകരണം തുടങ്ങിയ കാര്യങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നതും ഉപവാസസമരത്തിന്റെ മുദ്രാവാക്യങ്ങളാണ്.

2008 നവംബര്‍ 17 നാണ് വിദ്യാര്‍ത്ഥിനികളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയായിട്ടും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ സ്കൂള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരും വിഷം കഴിച്ചാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ആലപ്പുഴ ഡിവൈഎസ്പിയും അന്വേഷിച്ചെങ്കിലും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കുട്ടികളുടെ കൂട്ട ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. ഇതോടെ കേസ്  ക്രൈംബ്രാഞ്ച് ഡിറ്റാച്ച്മെന്‍റെ് ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേരെ ചോദ്യം ചെയ്ത കേസില്‍ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികളെന്ന് ക്രൈംബ്രഞ്ച് കണ്ടെത്തിയത്.

2008 നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ബലാത്സംഗ രംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. ലോക്കല്‍ പൊലീസ് ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികള്‍ക്ക് തുണയായതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. തെളിവുകള്‍ പലതും ശേഖരിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞില്ല. പീഡനരംഗം ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here