ചിന്നി ചിതറിയ സഹോദരങ്ങള്‍ക്കായി പോകുന്നു…പത്തു മടങ്ങായി തിരിച്ചടിക്കും; മലയാളി ജവാന്റെ വാക്കുകള്‍

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലീവ് റദ്ദാക്കപ്പെട്ട് ജോലി സ്ഥലത്തേക്ക് മടങ്ങുന്ന ജവാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. മലയാളിയായ രഞ്ജിത്ത് രാജാണ് ജോലിസ്ഥലത്തേക്കുള്ള മടക്കം വിവരിച്ചിരിക്കുന്നത്. ലീവ് തീരും മുമ്പേ വിളി എത്തിയെന്നു പറഞ്ഞു തുടങ്ങുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ സങ്കടമോ അല്ല തോന്നുന്നതെന്നും ചിന്നിച്ചിതറിയ സഹോദരങ്ങള്‍ക്കായാണ് പോകുന്നതെന്നും പറയുന്നു.
ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെയുള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കുമെന്നും രഞ്ജിത് ഫെയ്‌സ് ബുക്കിലെ കുറിപ്പില്‍ പറയുന്നുണ്ട്. ഒരു വട്ടം ഞങ്ങളുടെ യൂണിഫോം ധരിച്ച് കശ്മീര്‍ ഹൈവേയിലൂടെ യാത്ര ചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയക്കാരെ സ്വാഗതം ചെയ്യുകയാണെന്നും രഞ്ജിത് പറയുന്നു. തിരിച്ചു പോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here