Advertisement

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്താണ് ചെയ്യുന്നതെന്ന് മമത ബാനര്‍ജി

February 16, 2019
Google News 0 minutes Read
mamtha

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ അജിത് ഡോവല്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് മമത ചോദിച്ചു. കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കണമെന്നും മമത ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ ദുഃഖാചരണം നടത്തുമ്പോള്‍ രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്കായും ദുഃഖാചരണം വേണം.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും മൂന്ന് ദിവസത്തേക്കെങ്കിലും പ്രഖ്യാപിച്ചിരിക്കുന്ന പരിപാടികള്‍ റദ്ദാക്കണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതില്‍ ഖേദമുണ്ടെന്നും മമത പറഞ്ഞു.ഡല്‍ഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.പുല്‍വാമ ആക്രമണത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയാനുള്ള താത്പര്യം ഞങ്ങള്‍ക്കുണ്ട്. ഇത്രയധികം ജവാന്മാര്‍ കൊല്ലപ്പെടാനിടയായ സാഹചര്യം എങ്ങനെയുണ്ടായെന്ന ചോദ്യങ്ങള്‍ ഉയരുകയാണ്. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയണമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here