Advertisement

വിവാഹാഘോഷങ്ങളെല്ലാം ഒഴിവാക്കി ജവാന്മാരുടെ കുടുംബത്തിന് ലക്ഷങ്ങൾ സംഭാവന ചെയ്ത് നവദമ്പതികൾ

February 16, 2019
Google News 5 minutes Read
newly married couple skips elaborate wedding and donate money to martyred jawan families

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃതു വരിച്ച ധീര ജവാന്മാരുടെ കുടുംബത്തിനായി വിവാഹാഘോഷങ്ങളെല്ലാം ഒഴിവാക്കി ലക്ഷങ്ങൾ സംഭാവന ചെയ്ത് നവദമ്പതികൾ. സൂറത്തിലെ ഒരു കുടുംബമാണ് ഇത്തരത്തിൽ ലോകത്തിന്റെ മനസ്സ് കീഴടക്കിയിരിക്കുന്നത്.

നിരവധി ജവാന്മാരെ രാജ്യത്തിന് നൽകിയ സേത്ത് കുടുംബത്തിലെ ഇളംതലമുറയിലുള്ള അമിയുടെയും സാങ്‌വി കുടുംബത്തിലെ മീട്ടിന്റെയും വിവാഹമായിരുന്നു ഇന്നലെ. ഫെബ്രുവരി 14 നാണ് ഭീകരാക്രമണമുണ്ടായത്. ഇതേതുടർന്ന് വിവാഹാഘോഷങ്ങളെല്ലാം കുടുംബം നിർത്തി വെച്ചു. ചടങ്ങുകൾ വളരെ ലളിതമായി നടത്തുകയും വിവാഹസൽക്കാരത്തിന് നീക്കിവെച്ചിരുന്ന തുക സൈനികരുടെ കുടുംബത്തിന് നൽകുകയും ചെയ്തു.

11 ലക്ഷം രൂപയാണ് വീരമൃത്യു വരിച്ചവരുടെ കുടുംബത്തിനായി നൽകിയത്. ഇതോടൊപ്പം ജവാന്മാരുടെ കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടയ്ക്ക് അഞ്ച് ലക്ഷം രൂപയും നൽകി.

Read More : സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്ന് സെവാഗ്; അമിതാഭ് ബച്ചന്‍ 2 കോടി നല്‍കും

വജ്രവ്യാപാരികളാണ് സേത്ത് സാങ്‌വി കുടുംബം. ആഡംബരപൂർവ്വം നടത്താനിരുന്ന വിവാഹാഘോഷങ്ങളാണ് ഇരുവരും വേണ്ടെന്ന് വെച്ചത്. നേരത്തെ ഭക്ഷണത്തിനും വിരുന്നിനുമുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. കാറ്ററിങ്ങ് സർവീസ് ഏറ്റെടുത്തവരും കുടുംബത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയും തങ്ങളുടെ നഷ്ടം കണക്കാക്കുന്നില്ലെന്ന് അറിയിക്കുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here