‘ഫീല്‍ ഗുഡായി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നു, ആ റിസ്‌കിന് പിന്നില്‍ ഒരു കാരണമുണ്ട്’: ഒമര്‍ ലുലു

പ്രണയദിനത്തില്‍ തിയേറ്ററുകളിലെത്തിയ  ഒരു അഡാര്‍ ലൗവിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ഉയര്‍ന്ന എതിരഭിപ്രായങ്ങള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു. തുടക്കം മുതല്‍ ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരത്തില്‍ ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതായിരുന്നു പലരുടെയും ചോദ്യമെന്ന് ഒമര്‍ പറയുന്നു.

ചിത്രം നല്ല രീതിയില്‍ അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും അത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം ഈ ചിത്രത്തിന് തന്നെ തനിക്ക് പ്രചോദനമായ ഒരു യഥാര്‍ത്ഥ സംഭവമാണെന്ന് ഒമര്‍ പറഞ്ഞു. പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട് , പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത് ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട് ,അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്‌സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട് .അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം .ഫീല്‍ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം ,ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു ഞലമഹ ഹശളല ശിരശറലി േആണ് .പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട് ,പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More