Advertisement

ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ടൊയ്‌ലെറ്റില്‍; ഗോവ സ്വദേശിക്കെതിരെ കേസ്

February 17, 2019
Google News 0 minutes Read

ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ടൊയ്‌ലെറ്റില്‍ കയറിയ യുവാവ് പിടിയില്‍. 33 കാരനായ ഗോവ സ്വദേശി വിര്‍ജില്‍ ഫെര്‍ണാണ്ടസിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പനാജി ബസ് സ്റ്റാന്‍ഡിലെ സ്ത്രീകളുടെ ടൊയ്‌ലെറ്റിലാണ് സംഭവം.

ഇന്നലെയാണ് സംഭവം. ബുര്‍ഖ ധരിച്ച് കയറിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്ത്രീകള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ ഏല്‍പ്പിക്കുകയായിരുന്നു. ഐ പി സി സെക്ഷന്‍ 419 വകുപ്പ് പ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ് വിര്‍ജില്‍ ഫെര്‍ണാണ്ടസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here