രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി

rohit chennithala

രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായി. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. അമേരിക്കയില്‍ ഡോക്ടറാണ് ശ്രീജ. രോഹിത് കൊച്ചിയില്‍ ഡോക്ടറാണ്. അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, മമ്മൂട്ടി, ശശി തരൂര്‍ എം.പി., വെള്ളാപ്പള്ളി നടേശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എ.യൂസഫലി, എംജി ശ്രീകുമാര്‍ തുടങ്ങി നിരവധി സാംസ്കാരിക പ്രമുഖകരും, ഭരണ-പ്രതിപക്ഷ നേതാക്കളും, സിനിമാ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top