കുൽഭൂഷൺ ജാദവ് കേസ്; വാദം നാളെ തുടരും

ഇന്ത്യന്‍ നാവിക സേനയുടെ മുന്‍ ഉദ്യോഗസ്ഥന്‍ കുൽഭൂഷൺ ജാദവ് കേസിൽ ഇന്നത്തെ വാദം തീർന്നു. വാദം നാളെ തുടരും. ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് വാദം. ഇന്ത്യയ്ക്കായി ഹരീഷ് സാൽവെയാണ് വാദിക്കുന്നത്. ഇന്ത്യയ്ക്ക് മൂന്ന് മണിക്കൂറാണ് വാദിക്കാനായി നൽകുക. കുൽഭൂഷൺ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

Read More : കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വാദം തുടങ്ങി

കുൽഭൂഷൺ ജാദവിന് കോൺസുലാർ ബന്ധം പാക്കിസ്ഥാൻ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ വാദിക്കും. വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരാണ് കേസ് കൈകാര്യം ചെയ്യാൻ ഇന്ത്യ നിയോഗിച്ച നയതന്ത്ര സംഘത്തിലുള്ളത്.

മുസ്ലീം പേരിലെടുത്ത പാസ്‌പോർട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനിൽ ചാര പ്രവർത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നുമാണ് പാക്കിസ്ഥാന്റെ വാദം.

2016 മാര്‍ച്ചില്‍ ഇറാനില്‍നിന്നാണ് കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. ഈ മെയ് ആദ്യം വധശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 15നാണ് വാദം അന്താരാഷ്ട്ര കോടതിയില്‍ ആരംഭിച്ചത്. കുൽഭൂഷൺ ജാധവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയില്‍ പാക്കിസ്ഥാന്റെ വാദം. കെട്ടിച്ചമച്ച കഥകളാണ് പാക്കിസ്ഥാന്‍ സമര്‍പ്പിച്ചതെന്ന് ഇന്ത്യയും വാദിച്ചിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More