തിരുവനന്തപുരം ജില്ലയ്ക്ക് മറ്റനാൾ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നാളെ (ഫെബ്രുവരി 20) തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർഅർദ്ധസർക്കാർ സ്ഥാപനങ്ങൾക്കുമായാണ് അവധി പ്രഖ്യാപിച്ചത്.
ബുധനാഴ്ച ന് രാവിലെ 10.15 ഓടു കൂടി പണ്ടാര അടുപ്പിൽ തീ പകരും. അതോടെ നിരത്തുകളിലെ പൊങ്കാല അടുപ്പുകൾ പുകയും.ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദിക്കുന്നത്. അന്നു രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് വ്യാഴാഴ്ച്ച രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടു കൂടി ഉത്സവം സമാപിക്കും.
32 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. ക്ഷേത്ര പരിസരത്ത് ഒന്നര ഏക്കർ സ്ഥലം പൊങ്കാലയ്ക്ക് മാത്രമായി ഒരുക്കി. 815 കുട്ടികൾ ഈ വർഷം കുത്തിയോട്ടത്തിൽ പങ്കെടുക്കും.ചെർപ്പളശ്ശേരി അനന്തപത്മനാഭനാണ് ദേവിയുടെ തിടമ്പേറ്റുന്നത്.
Read More : ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളുമായി റെയില്‍വേ
പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കാനാണ് ക്ഷേത്രം ട്രസ്റ്റ് ശ്രമിക്കുന്നത്. അതിനുള്ള നിർദേശങ്ങളും നൽകിക്കഴിഞ്ഞു. ഉത്സവ കാലം സുഗമമായി പൂർത്തിയാക്കാനുള്ള സർവ്വ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ഇനി ഭക്തർ കാത്തിരിക്കുന്ന പൊങ്കാലയ്ക്ക് മൂന്നു നാൾ മാത്രം.
ആറ്റുകാല്‍ അമ്മക്ക് പൊങ്കാലയിലാടാനുള്ള കലങ്ങള്‍ കൊണ്ട് മനോഹരമാണ് തലസ്ഥാനത്തെ വീഥികള്‍. ലക്ഷക്കണത്തിന് മണ്‍കലങ്ങളാണ് നഗരത്തില്‍ വില്പനക്കുള്ളത്. കിഴക്കേകോട്ടയിലും ആറ്റുകാല്‍ ക്ഷേത്രപരിസരം, കിള്ളിപാലം എന്നിവടങ്ങളാണ് പ്രധാന കച്ചവടകേന്ദ്രങ്ങള്‍.
വഴിപാടായി നൂറ്റി ഒന്നും ആയിരത്തിയൊന്നും പൊങ്കാലകള്‍ ഇടുന്നവര്‍ക്കായുള്ള ചെറിയ കലങ്ങള്‍ മുതല്‍ വലിയ കലങ്ങള്‍ വരെ വില്പനക്ക് തയാര്‍. തമിഴ്നാട്ടില്‍ നിന്നാണ് ഈ മണ്‍കലങ്ങള്‍ എത്തിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here