Advertisement

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം ; മുല്ലപ്പള്ളി

February 18, 2019
Google News 1 minute Read
mullappally ramachandran alleges hidden aim behind sabarimala women list

കാസര്‍കോട്ട് കൊല്ലപ്പെട്ട രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കെ പി സി സി  അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കെപിസിസി 10 ലക്ഷം രൂപ വീതം നല്‍കും.  കൊലപാതകം ഗൂഡാലോചന നടത്തിയാണെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു.

Read Moreകാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം അപലപനീയം; കോടിയേരി

കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട്ടിലെ അവസ്ഥ അത്ര ദയനീയമാണ്. തൊഴിലാളികളാണ് കൊല്ലപ്പെടുന്നത്
ഗൂഡാലോചന നടത്തിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്.  കൊടി സുനിയുടെ സംഘം പോലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.    ഇത് മുഖ്യമന്ത്രിയ്ക് ലഭിച്ച  അവസരമാണ് , അണികളോട് ആയുധം താഴെ വെക്കാൻ ആഹ്വാനം ചെയ്യണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Read moreയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; രാഹുല്‍ ഗാന്ധി അനുശോചിച്ചു

പോലീസ് അന്വേഷണത്തിൽ തൃപ്തികരമല്ലെങ്കിൽ മറ്റ് ഏജൻസികളുടെ സഹായം തേടുമെന്നും കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച്  മുല്ലപ്പള്ളി പറഞ്ഞു.

പാർട്ടി അംഗങ്ങൾ പ്രതിസ്ഥാനത്തുണ്ടെങ്കിൽ സംരക്ഷിക്കില്ല . സി പി എമ്മുകാരുണ്ടെങ്കിൽ അവരെ സി പി എം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

രാഷ്ട്രീയ വിവരമുള്ളവർ ഇത്തരം അക്രമം നടത്തില്ല.  എല്‍ ഡി എഫ് ജില്ലയിൽ പര്യടനം നടത്തുന്ന ദിവസമായിരുന്നു. എല്‍ ഡി എഫിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാവരുതെന്ന തീരുമാനത്തിലാണ് ജാഥ മാറ്റിയത്. നാളെ മുതൽ ജാഥ തുടരും.

കൊലപാതകം പ്രാകൃമാണ്. സംഭവം പാർട്ടി അന്വേഷിക്കും. പാർട്ടിക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here