ഐപിഎല്‍; ആദ്യ പോരാട്ടം ചെന്നൈയും ബാംഗ്ലൂരും തമ്മില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ആഴ്ചകളിലെ മത്സരങ്ങളുടെ സമയക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ ശേഷിക്കുന്ന മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിക്കുകയുള്ളൂവെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 23 ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് മത്സരവേദി.
? Announcement ?: The #VIVOIPL schedule for the first two weeks is out. The first match of the 2019 season will be played between @ChennaiIPL and @RCBTweets
Details – https://t.co/wCi6dYHlXL pic.twitter.com/TaYdXNKVSx
— IndianPremierLeague (@IPL) 19 February 2019
24 ന് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുള്ള ദിവസങ്ങളിലെ മത്സരങ്ങളുടെ സമയക്രമമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിക്ക് മൂന്ന് ഹോം മാച്ചുകളും മറ്റു ടീമുകള്‍ക്ക് രണ്ട് ഹോം മാച്ചുകളും ആദ്യ മത്സരക്രമത്തിലുണ്ട്.
അതേ സമയം തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ ആദ്യഘട്ട മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റങ്ങളുണ്ടാകാമെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ക്കു വേണ്ട സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിമുട്ട് നേരിടുമെന്നതിനാല്‍ തെരഞ്ഞെടുപ്പിനോട് അടുത്തുള്ള തീയതികള്‍ ഒഴിവാക്കിയാകും രണ്ടാം ഘട്ട മത്സരക്രമം പ്രഖ്യാപിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here