Advertisement

‘ഞാനൊരു യന്ത്രത്തെ പോലെ എല്ലാം അനുസരിച്ചു’; വർഷങ്ങളോളം വൈദികനിൽ നിന്നനുഭവിച്ച പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് യുവതി

February 19, 2019
Google News 2 minutes Read

പള്ളി സെമിനാരിയനിൽ നിന്നും ആദ്യമായി പീഡനത്തിനിരയായപ്പോൾ ഡെനിസ് ബുച്ചനൻ പ്രായം 17. പിന്നീട് ജമൈക്കയിൽ അതേയാൾ തന്നെ പള്ളി വികാരിയായി എത്തിയപ്പോഴും ഡെനിസിന് മേലുള്ള പീഡനം തുടർന്നു പോന്നു. ഒരിക്കൽ ഗർഭിണിയായ ഡെനിസിനെ ഗർഭഛിദ്രം നടത്തിയതും ഇയാൾ തന്നെ. തന്റെ കറുത്ത ഭൂതകാലത്തെകുറിച്ച് ഓർക്കുമ്പോൾ 57 കാരിയായ ഡെനിസിന്റെ ശരീരം ഇപ്പോഴും വിറക്കും, ഹൃദയം നിലയ്ക്കും. ഇന്ന് ഇന്റർനൈഷണൽ ഓർഗനൈസേഷൻ എൻഡിംഗ് ക്ലെറിക്കൽ അബ്യൂസ് (ഇസിഎ) എന്ന സംഘടനയെ നയിക്കുന്നത് ഡെനിസാണ്.

ഡംനിസ് കിംഗ്സ്റ്റണിൽ താമസിക്കുമ്പോഴാണ് വൈദികാനാകൻ തയ്യാറെടുക്കുന്ന ബ്രദർ പോളിനെ സഹോദരി ഡെനിസിന് പരിചയപ്പെടുത്തുന്നത്. ഡെനിസിന്റെ കുടുംബമായി വളരെ പെട്ടെന്ന് തന്നെ ബ്രദർ പോൾ സൗഹൃദത്തിലായി. ഒരിക്കൽ ഡെന്നിസിൽ താൻ ഏറെ ആകൃഷ്ടനാണെന്ന് ബ്രദർ പോൾ ഡെന്നിസിനോട് പറഞ്ഞു. പള്ളിയിലെ ചില നിയമങ്ങൾ താൻ അംഗീകരിക്കുന്നില്ലെന്നും അന്ന് പോൾ പറഞ്ഞ്. അന്ന് പോളിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി ഡെന്നിസിന്. പിന്നീട് ഒരു ദിവസം പോൾ ഡെന്നിസിനെ പീഡിപ്പിക്കാൻ ശ്രമിച്ചു. തന്നെ കടന്നു പിടിച്ചും ബലമായി ചുംബിച്ചും പോൾ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം എന്നാൽ ഭയം കാരണം ആരോടും പറഞ്ഞില്ല ഡെന്നിസ്.

Denise Buchanan

പിന്നീട് ഡെന്നിസിന്റെ കുടുംബത്തോട് പറഞ്ഞ് ഡെന്നിസിനെ പള്ളിയിലേക്ക് വിടാൻ നിർബന്ധിക്കുമായിരുന്നു പോൾ. വീട്ടുകാരെ ഭയന്ന് പോൾ വിളിക്കുന്നിടത്തേക്ക് പോയ ഡെന്നിസിനെ അയാൾ നിരവധി തവണ പീഡിപ്പിച്ചു.

പീഡനങ്ങൾ പിന്നീട് തുടർക്കഥയായിരുന്നു. ഇതിനിടെ ഒരു ദിവസം ഡെന്നിസ് കടയിൽ തലകറങ്ങി വീണു. അന്നാണ് താൻ ഗർഭിണിയാണെന്ന വിവരം ഡെന്നിസ് അറിയുന്നത്. പിന്നീട് പോൾ തന്നെ ഗർഭഛിദ്രം നടത്താൻ ഏർപ്പാടാക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ പോളിന് വൈദിക പട്ടം കിട്ടി. അതിന് ശേഷവും ആഴ്ച്ചയിൽ ഒരിക്കൽ പോൾ ഡിന്നിസിന്റെ വീട്ടിലേക്ക് വന്ന് അവരെ പീഡിപ്പിക്കുമായിരുന്നു.

പോളിന് തന്നോട് പ്രണയമാണെന്ന് അയാൾ പറഞ്ഞിരുന്നതായി ഡെന്നിസ് ഓർക്കുന്നു. ചെറുത്ത് നിൽക്കാനുള്ള കരുത്ത് അപ്പോഴേക്കും ഡെന്നിസിന് നഷ്ടമായിരുന്നു. പിന്നീട് പോൾ പറയുന്നതെല്ലാം ഒരു യന്ത്രപ്പാവയെ പോലെ താൻ അനുസരിച്ചുവെന്ന് ഡെന്നിസ് പറയുന്നു.

പിന്നീട് 21 ആം വയസ്സിൽ ഡെന്നിസ് വീണ്ടും ഗർഭിണിയായും. അന്നും ഗർഭഛിദ്രത്തിന് ഏർപ്പാട് ചെയ്തത് പോൾ തന്നെയാണ്. അതിന് ശേഷം ഗർഭംധരിക്കാൻ ഡെന്നിസിനായില്ല.

തന്റെ 25 ആം വയസ്സിൽ പഠനത്തിനായി ഡന്നെിസ് കാനഡയിലേക്ക് പോയി. പിന്നീടങ്ങോട് ഉയർത്തേഴുനേൽപ്പിന്റെ നാളുകളായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുവാനായി ഡെന്നിസ് നിരവധി കൗൺസിലിങ്ങിനും ഡിപ്രഷനിൽ നിന്ന് കരകയറാൻ മരുന്നുകൾ കഴിച്ചും പടപൊരുതി തുടങ്ങി.

Read Also : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ

അങ്ങനെ തന്റെ ജീവിതം ‘സിൻസ് ഓഫ് ഫാദേഴ്‌സ്’ എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. 2013 ലായിരുന്നു അത്. ഒരു കോപ്പി പോപ്പിന് അയക്കുകയും ചെയ്തു. ഒടുവിൽ 2016 ൽ ഡെന്നിസിനെ തേടി ലോസ് ആഞ്ചലസ് അതിരൂപതയിൽ നിന്നും ഒരു കത്തു വന്നു. ‘ഇര’യ്ക്ക് വേണ്ടി പോപ്പ് എന്നും പ്രാർത്ഥിക്കാറുണ്ടെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

വർഷങ്ങളോളം നീതിക്കായി ഡെനിസ് പൊരുതി. തന്നെ ഒരു ഇരിയായി പരിഗണിക്കപ്പെടാൻ നിരവധി തവണ പള്ളി അധികാരികൾക്ക് മുമ്പിലെത്തി..മാർപാപ്പയ്ക്ക് വരെ കത്തയച്ചു…എന്നാൽ തന്നെ പീഡിപ്പിച്ച പുരോഹിതൻ രക്ഷപ്പെടുകയായിരുന്നു…

ഒടുവിൽ 2017 ൽ ജമൈക്കയിൽ തിരിച്ചെത്തിയ ഡെന്നിസ് ഒരു അഭിഭാഷകന്റെ സഹായത്തോടെ ഫാദർ പോളിന കണ്ടു. എന്നാൽ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിക്കാൻ തയ്യാറായിരുന്നില്ല പോൾ. എന്നാൽ താനുമായി ലംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. അക്കാലത്ത് പോളിന്റെ സ്വഭാവ ദൂഷ്യം കാരണം പോളിനെ പല പള്ളികളിലേക്കും സ്ഥലംമാറ്റം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സഭ. ഇത്തരക്കാരെ സഭയിൽ നിന്നും പുറത്താക്കാത്തതെന്തെന്ന് ആലോചിച്ച് ഡെന്നിസ് അമ്പരന്നു.

Read Also : മൈക്കിൾ ജാക്‌സനെ അച്ഛൻ രാസവസ്തുക്കൾ നൽകി വന്ധ്യംകരിച്ചിരുന്നു; വെളിപ്പെടുത്തലുകളുമായി ഡോക്ടർ

അങ്ങനെയാണ് ഇസിഎയിൽ ഡെന്നിസ് പ്രവർത്തിച്ചു തുടങ്ങിയത്. താൻ അനഭവിച്ച ക്രൂരപീഡനങ്ങൾ ഇനി ഒരു കുട്ടിയും അനുഭവിക്കാൻ ഇടവരരുതെന്നാണ് ഡെന്നിസിന്റെ പ്രാർത്ഥന. അതിനുവേണ്ടിയാണ് ഡെന്നിസിന്റെ ഇനിയുള്ള ജീവിതവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here