Advertisement

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: അടിയന്തര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

February 19, 2019
Google News 1 minute Read

സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചും കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തിലും അടിയന്തര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ പി സദാശിവം. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മറുപടി നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

Read more: പെരിയയിലെ ഇരട്ടക്കൊലപാതകം; അക്രമികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു

ഇന്ന് രാവിലെയാണ് ഗവര്‍ണറുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്. ഉത്തരമേഖല ഡിഐജിയുടെ പോസ്റ്റ് കഴിഞ്ഞ ഏഴെട്ടുമാസമായി ഒഴിഞ്ഞു കിടക്കുന്ന കാര്യവും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. രാജേഷ് ദിവാന്‍ ഒഴിഞ്ഞതിന് ശേഷം ഉത്തരമേഖല ഡിഐജി പോസ്റ്റില്‍ മറ്റാരേയും നിയമിച്ചിട്ടില്ല. പൊലീസ് പുനസംഘടന എന്ന കണക്കുകൂട്ടലിലാണ് നിയമനം നടത്താത്തതെന്നാണ് സര്‍ക്കാര്‍ ഇതിന് നല്‍കുന്ന അനൗദ്യോഗികമായ വിശദീകരണമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കാസര്‍ഗോഡ് ജില്ലയിലെ ക്രമസമാധാനം പാലിക്കുന്നതില്‍ സംഭവിച്ച വീഴ്ചയ്ക്ക് ഇതൊരു പ്രധാനകാരണമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ഇത്തരത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

Read more: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here