പെരിയ ഇരട്ടക്കൊലപാതകം; പീതാംബരന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തേക്കും. ഇന്നലെ രാത്രിയാണ് പോലീസ് പീതാംബരനെ അറസ്റ്റ് ചെയ്തത്. മറ്റ് ഏഴുപേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇവരെയെല്ലാം പോലീസ് ചോദ്യം ചെയ്യുകയാണ്. സോഷ്യല്‍ മാധ്യമങ്ങളിലൂടെ മരിച്ചവര്‍ക്കെതിരെ വധഭീഷണി മുഴക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
പാര്‍ട്ടിയും സിപിഐ നേതാക്കളും പീതാംബരനെ തള്ളി രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാകമ്മറ്റി മാധ്യമങ്ങളെ കാണും. പീതാംബരന്‍ ഇവരുടെ കൊലയ്ക്ക് പിന്നാലെ ഒളിവിലായിരുന്നു. കൃത്യം നടന്നതിന് പിന്നാലെ അന്വേഷണം തുടങ്ങിയ പോലീസ് അന്വേഷണം ആരംഭിച്ചത് തന്നെ പീതാംബരനെ കേന്ദ്രീകരിച്ചാണ്. ലോക്കല്‍ കമ്മറ്റി അംഗത്തെ മര്‍ദ്ദിച്ച കേസിലെ ഒന്നും ആറും പ്രതികളായിരുന്നു കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും.
കര്‍ണ്ണാകടവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ പോലീസ് അന്വേഷണം കര്‍ണ്ണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ക്യാമറകളും സംശയാസ്പദമായി കാണുന്ന വാഹനങ്ങളും അടക്കും പോലീസ് പരിശോധിക്കുന്നുണ്ട്. എസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here