ക്ഷേത്രത്തിനകത്ത് ഭിന്നലിംഗക്കാരിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ

ക്ഷേത്രത്തിനകത്ത് ഭിന്നലിംഗക്കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 24 കാരനായ മരുതും മരുതിന്റെ കൂട്ടാളി സ്‌നോലിനുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. തൂത്തുക്കുടിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടക്കുന്നത്.
എസ്എസ് മാണിക്കപ്പുരത്തെ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു കൊല്ലപ്പെട്ട 38 കാരിയായ രാജാത്തി. ക്ഷേത്രത്തിനകത്ത് പൂജ ചെയ്തുകൊണ്ടിരുന്ന രാജാത്തിയെ അരിവാൾ കൊണ്ടാണ് മരുത് കൊലപ്പെടുത്തുന്നത്. കൃത്യത്തിന് ശേഷം തല ക്ഷേത്രത്തിന് മുമ്പിൽ വെക്കുകയും ചെയ്തു.
നേരത്തെ രാജാത്തിയും മരുതും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. പിന്നീട് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ഇവർ പിരിയുകയും ചെയ്തു. ക്ഷേത്രമിരിക്കുന്ന ഭൂമി മരുതിന്റെ മുത്തശ്ശിയുടെ ഉടമസ്ഥതയിലായിരുന്നു. മരുതായിരുന്നു ക്ഷേത്രത്തിലെ സെക്രട്ടറിയും. എന്നാൽ പിന്നീട് മരുതിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. രാജാത്തിയുടേയും മരുതിന്റേയും തുല്യ ഉടമസ്ഥതയിലുണ്ടായ മൂന്ന് ടാങ്കർ ലോറി രാജാത്തി മരുതിന്റെ അനുവാദമില്ലാതെ വിൽക്കുകയും ചെയ്തിരുന്നു. ഇത് രണ്ടും കൊലയ്ക്ക് പിന്നിലെ കാരണമാണെന്ന് മരുതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
Read More : ദുർമന്ത്രവാദം; ചെന്നൈയിൽ മൂന്നു വയസുകാരിയെ കഴുത്തറുത്ത് ബലി നൽകി; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു
രാജാത്തിക്കും മരുതിനുമിടയിൽ കലഹം മൂത്തപ്പോൾ മരുതിന്റെ തലവെട്ടി, തല ക്ഷേത്രത്തിന് മുന്നിലിടുമെന്ന് രാജാത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് രാജാത്തിയെ സമാന രീതിയിൽ കൊലപ്പെടുത്താൻ മരുത് പദ്ധതിയിടുന്നത്.
ഐപിസി സെക്ഷൻ 302 പ്രകാരവും ഗുണ്ട നിയമപ്രകാരവും ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here