Advertisement

എന്റെയൊപ്പം നിന്നവര്‍ക്കെല്ലാം നന്ദി; അലന്‍സിയറിന്റെ മാപ്പുപറച്ചിലില്‍ ദിവ്യയുടെ മറുപടി

February 20, 2019
Google News 18 minutes Read

അലന്‍സിയറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് എത്തിയ നടി ദിവ്യാ ഗോപിനാഥ് അലന്‍സിയറിന്റെ മാപ്പ് അപേക്ഷയില്‍ പ്രതികരണവുമായി രംഗത്ത്. ഫെയ്സ് ബുക്കിലൂടെയാണ് ദിവ്യയുടെ പ്രതികരണം. അലന്‍സിയറിന് എതിരെ മീ ടു പോസ്റ്റിട്ടതിന് ശേഷം എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന ആമുഖത്തോടെയാണ് ദിവ്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അലന്‍സിയറിന്റെ ക്ഷമാപണം ഞാന്‍ വിശ്വസിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന് ചുറ്റുള്ള ലോകത്തിന് ഈ ക്ഷമാപണം എന്താണെന്ന് അദ്ദേഹം മനസിലാക്കട്ടെയെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഡബ്യുസിസി മെമ്പര്‍മാര്‍ക്കും, ജസ്റ്റിസ് ഹേമ കമ്മീഷനും ദിവ്യ പോസ്റ്റില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്.

അലന്‍സിയറിന്റെ പെരുമാറ്റം എന്നിലുണ്ടാക്കിയ ആഘാതം അദ്ദേഹം തിരിച്ചറിഞ്ഞെങ്കില്‍ ആ ക്ഷമാപണം ഞാന്‍ അംഗീകരിക്കുന്നുവെന്നും കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവ്യ പറയുന്നു.

I sincerely express my gratitude to those who stood by me during these trying times. I am learning to trust this apology and wish Alencier understands what this means to the world around him.

Hugs to my sisters in WCC Women in Cinema Collective , to my family, to my friends and to Justice Hema Commission. I also thank Anjana George for her admirable stand in covering this issue, the rest of responsible media people and all those who stood by me.

A day after we interviewed Divya Gopinath to know the status of the case she filed against Alencier with regard to #MeToo at AMMA, the actor apologises to her through us, The Times of India.

Alencier says: I am sorry for my behaviour. My apology is not just to Divya but to all my colleagues who were hurt because of my behaviour.

Divya Gopinath responds: If the apology is genuine and he understands the harm that he caused, I accept it. I do not want to proceed with this case any further. Things end here.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here