Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും; അജിത് പവാര്‍ മത്സരിക്കില്ലെന്ന് ശരത് പവാര്‍

February 20, 2019
Google News 1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍. അനന്തരവനായ അജിത് പവാറോ, അജിത്തിന്റെ മകന്‍ പാര്‍ത്ഥ് പവാറോ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശരത് പവാര്‍ പറഞ്ഞു.

Read also: തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം: ശരത് പവാര്‍

നിലവില്‍ രാജ്യസഭാംഗമാണ് ശരത് പവാര്‍. തെക്ക് പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ മാഥ മണ്ഡലത്തില്‍ നിന്നാകും ശരത് തെരഞ്ഞെടുപ്പിനെ നേരിടുക. കുടുംബ വാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ത്ഥ് പവാറോ, രോഹിത് പവാറോ, അജിത് പവാറോ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. കുറച്ചു നേരം ആലോചിച്ചതിന് ശേഷമാണ് താന്‍ മത്സരിക്കുമെന്ന കാര്യം ശരത് പവാര്‍ വ്യക്തമാക്കിയത്.

ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ നിലവില്‍ ബരമതിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. അനന്തരവനായ അജിത് പവാര്‍ എംഎല്‍എയും മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയുമാണ്. ശരത് പവാര്‍ കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here