സൗദി കിരീടാവകാശിക്ക് ഊഷ്മള വരവേല്‍പ്പൊരുക്കി ഇന്ത്യ

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയ സൗദി കിരീടാവകാശിയ്ക്ക് ഊഷ്മളമായ സ്വീകരണമാണൊരുക്കിയിരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് മുഹമ്മദ് സല്‍മാനെ സ്വീകരിച്ചു.
#PresidentKovind accorded a ceremonial welcome to Mohammed bin Salman bin Abdulaziz Al-Saud, Crown Prince of Saudi Arabia, at Rashtrapati Bhavan ???? pic.twitter.com/svTV0epDhq
— President of India (@rashtrapatibhvn) 20 February 2019
ഗാര്‍ഡ് ഓഫ് ഹോണര്‍ ഉള്‍പ്പെടെ നല്‍കിയായിരുന്നു സ്വീകരണം. വിവിധ കേന്ദ്ര മന്ത്രിമാരും സ്വീകരണ പരിപാടിയില്‍ സന്നിഹിതരായി. ഇന്നലെ രാത്രിയില്‍ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണമാണ് വിമാനത്താവളത്തിലും ഇന്ത്യ നല്‍കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായും മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച്ച നടത്തി.
Watch LIVE: Ceremonial Reception of Mohammed Bin Salman, Crown Prince of Saudi Arabia, at Rashtrapati Bhavan https://t.co/E8OLLszVYw
— President of India (@rashtrapatibhvn) 20 February 2019
മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ഇന്ന് സംയുക്ത വാര്‍ത്ത സമ്മേളനം നടത്തും. പുല്‍വാമ ചവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് ശക്തമായ താക്കീത് സൗദി നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച ഹൈദരാബാദ് ഹൌസില്‍ വെച്ച് നടക്കും. ഒന്നേ മുപ്പതിനു ഇരു നേതാക്കളും സംയുക്ത വാര്‍ത്ത സമ്മേളനവും നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ ഭീകരതക്കെതിരെ സൗദി അറേബ്യ എന്ത് നിലപാടാണ് പ്രഖ്യാപിക്കുക എന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്. പുല്‍വാമ ചാവേറാക്രമണത്തെ അപലപിച്ച സൌദി പാക്കിസ്ഥാനെതിരെ ഇന്ത്യയെടുത്തിരിക്കുന്ന നിലപാടിനെ പിന്തുണക്കുമെന്നാണ് സൂചന.
അതേ സമയം പാക്കിസ്ഥാനില്‍ ഇരുപത് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള തീരുമാനവും സൗദി അറേബ്യയിലെ പാക്കിസ്ഥാന്റെ അംബാസഡായിരിക്കും താനെന്നുമുള്ള സൌദി കിരീടാവകാശിയുടെ പ്രസ്താവനയും ഇന്ത്യ ശ്രദ്ധയോടെ നോക്കി കാണുന്നുണ്ട്. സന്ദര്‍ശനത്തില്‍ പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറൊപ്പിടും.റേഡിയോ, ടിവി മേഖലയിലും, ഐ.ടി ടൂറിസം രംഗങ്ങളിലുമുള്ള സഹകരണത്തിന് സൗദി-ഇന്ത്യാ ധാരണാപത്രത്തിലും ഒപ്പുവെക്കും. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യ സന്ദര്‍ശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here