സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം : വിചാരണ നടപടികള്‍ കോടതി നാളെ പരിഗണിക്കും

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ ഡല്‍ഹി സെഷന്‍സ് കോടതി നാളെ പരിഗണിക്കും. വിചാരണ എപ്പോള്‍ ആരംഭിക്കണമെന്ന കാര്യങ്ങളില്‍ കോടതി തീരുമാനമെടുക്കും. ആത്മഹത്യ പ്രേരണ കുറ്റം ഉള്‍പ്പെട്ട കേസായതിനാല്‍ മജിസ്‌റ്റ്രേറ്റ് കോടതിയില്‍ നിന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. എം പി യും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയത്.സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണസംഘം നേരത്തെ ദില്ലി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക പീഡനവും ആത്മഹത്യ പ്രേരണകുറ്റവുമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ തരൂരിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here