ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍

ലോക് സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ അധ്യാപകവിദ്യാര്‍ത്ഥി സംഘടനകള്‍. ഡല്‍ഹിയില്‍ നടന്ന മാര്‍ച്ചില്‍ ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ‘ദില്ലി ചലോ’ എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വിവിധ ഇടതുപക്ഷ വിദ്യാര്‍ത്ഥി അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഡല്‍ഹിലെ മണ്ടി ഹൗസില്‍ നിന്ന് ജന്ദര്‍മന്ദര്‍ വരെയായിരുന്നു മാര്‍ച്ച്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ അവഗണിക്കുകയാണ്. ബജറ്റില്‍ പത്ത് ശതമാനം വിഹിതം വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവെയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു
വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. വിദ്യാഭ്യാസ മേഖലയിലെ സവര്‍ണ്ണാധിപത്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here